ദേശീയ പ്രവാസി സാഹിത്യോത്സവം: കുവൈറ്റ് സിറ്റി സോൺ ജേതാക്കൾ; ഫർവാനിയക്കും ഫഹാഹീലിനും രണ്ടാം സ്ഥാനങ്ങൾ

"പ്രതീക്ഷയുടെ പ്രയാണങ്ങൾ" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഇത്തവണത്തെ സാഹിത്യോത്സവം പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. രാവിലെ 9.30ന് ആരംഭിച്ച മത്സരങ്ങളിൽ ആറ് വേദികളിലായി 200-ലധികം മത്സരാർത്ഥികളാണ് മാറ്റുരച്ചത്. ജൂനിയർ, സെക്കൻഡറി, സീ

author-image
Ashraf Kalathode
New Update
IMG-20260127-WA0057-696x464

കുവൈറ്റ് സിറ്റി: കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് കുവൈറ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവിൽ കുവൈറ്റ് സിറ്റി സോൺ ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. അബ്ബാസിയ ആസ്പയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് കുവൈറ്റ് സിറ്റി ജേതാക്കളായത്. ഫർവാനിയ സോൺ രണ്ടാം സ്ഥാനവും, ഫഹാഹീൽ സോൺ മൂന്നാം സ്ഥാനവും നേടി.

"പ്രതീക്ഷയുടെ പ്രയാണങ്ങൾ" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഇത്തവണത്തെ സാഹിത്യോത്സവം പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. രാവിലെ 9.30ന് ആരംഭിച്ച മത്സരങ്ങളിൽ ആറ് വേദികളിലായി 200-ലധികം മത്സരാർത്ഥികളാണ് മാറ്റുരച്ചത്. ജൂനിയർ, സെക്കൻഡറി, സീനിർ, ജനറൽ വിഭാഗങ്ങളിലായി 61 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

സാംസ്കാരിക സമ്മേളനം: വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ഐ.സി.എഫ്. കുവൈറ്റ് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തഞ്ചേരി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി. നാഷനൽ ചെയർമാൻ സഹദ് മൂസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത യാത്രാ വ്ലോഗറും സുകൂൺ എഡു ഫൗണ്ടേഷൻ സ്ഥാപകനുമായ പി.ടി. മുഹമ്മദ് സഖാഫി മുഖ്യാതിഥിയായി എത്തി സാംസ്കാരിക പ്രഭാഷണം നടത്തി.

അഹമ്മദ് സഖാഫി കാവനൂർ, അബ്ദുള്ള വടകര, ഹാരിസ് പുറത്തീൽ, സിദ്ധീഖ് പനങ്ങാട്ടൂർ, ജസ്സാം കുണ്ടുങ്ങൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി വ്യക്തിത്വങ്ങൾ സമാപന ചടങ്ങിൽ സംബന്ധിച്ചു. പ്രവാസലോകത്തെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാലയം സാംസ്കാരിക വേദി വർഷംതോറും സംഘടിപ്പിച്ചു വരുന്ന ഈ മേള പ്രവാസികൾക്കിടയിലെ ഏറ്റവും വലിയ സാഹിത്യ സംഗമങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

literature