ദുബായ്:- കാഞ്ഞങ്ങാട് നെഹ്രു കോളജ് അലുമ്ന (നാസ്ക) യു എ ഇ ചാപ്റ്റർ ഇരുപതാം വാർഷികം ആഘോഷിക്കുന്നു. അഞ്ഞൂറിലധികം വരുന്ന നെഹ്രു കോളജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് നാസ്ക. 2004 ലാണ് നാസ്ക യു എ ഇ ചാപ്റ്റർ രൂപീകരിച്ചത്.
ഡിസംബർ ഒന്നിന് ദുബായ് വുമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് നസ്കോത്സവം 24 എന്ന പേരിൽ ഇരുപതാം വാർഷികാഘോഷം നടക്കുന്നത്. വൈകുന്നേരം നാലുമണിക്ക് കോളജ് പ്രിൻസിപ്പാൾ ഡോ കെ വി മുരളി വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
തുടർന്ന് കാറ്റാടിക്കാലം എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും സീ കേരളം സരിഗമപ പരിപാടിയിലൂടെ ശ്രദ്ധേയരായ യുവ ഗായകർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കൺസർട്ടും അരങ്ങേറും.