ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ പുതിയ ഭരണസമിതി അധികാരമേറ്റു

സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. പുതുവർഷ ദിനമായ ജനുവരി ഒന്നിന് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും പ്രത്യേക പ്രാർത്ഥനകൾക്കും ശേഷമായിരുന്നു അധികാര കൈമാറ്റ ചടങ്ങുകൾ നടന്നത്.

author-image
Ashraf Kalathode
New Update
sssxxx

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. പുതുവർഷ ദിനമായ ജനുവരി ഒന്നിന് പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും പ്രത്യേക പ്രാർത്ഥനകൾക്കും ശേഷമായിരുന്നു അധികാര കൈമാറ്റ ചടങ്ങുകൾ നടന്നത്.

ഇടവക വികാരി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ പ്രസിഡന്റായുള്ള പുതിയ സമിതിയിൽ താഴെ പറയുന്നവരാണ് ഭാരവാഹികൾ: വൈസ് പ്രസിഡന്റ്: സന്തോഷ് ആൻഡ്രൂസ്, സെക്രട്ടറി: ബെന്നി പി. മാത്യു, ട്രഷറർ: ലിജോ കെ. അലക്സ്, ജോയിന്റ് സെക്രട്ടറി: എബി പി. ജേക്കബ്, ജോയിന്റ് ട്രഷറർ: ഷിബു ജോൺ.

ഇവർക്ക് പുറമെ സഭയുടെ വരുംവർഷത്തെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ കമ്മിറ്റി അംഗങ്ങളായി ബിജു തേലപ്പിള്ളി, ഡോളി ജോർജ്, വിജു കെ. ഏലിയാസ്, ജെറിൻ ടോം പീറ്റർ, ബിനുമോൻ ജേക്കബ്, സുബിൻ തോമസ് എന്നിവരും ചുമതലയേറ്റു.

ഇടവകയുടെ ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് പുതിയ ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

റിപ്പോർട്ട്: റഫീഖ് അബ്ബാസ്, ബഹ്‌റൈൻ.

church