കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു. ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ്പിഎച്ച്, ചാപ്റ്റർ ചെയർമാന്മാരായ പവിത്രൻ കൊയിലാണ്ടി (ഡൽഹി), ജലീൽ മഷ്ഹൂർ (യു.എ.ഇ), ഫൈസൽ മൂസ (ഖത്തർ), കെ. ടി. സലിം (ബഹ്‌റൈൻ), അസിസ് മാസ്റ്റർ (കൊയിലാണ്ടി), റാഫി കൊയിലാണ്ടി(റിയാദ്),

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-03 at 1.33.32 PM

കൊയിലാണ്ടിക്കൂട്ടത്തിന്റെ  വിവിധ ചാപ്റ്ററിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു. ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ്പിഎച്ച്, ചാപ്റ്റർ ചെയർമാന്മാരായ പവിത്രൻ കൊയിലാണ്ടി (ഡൽഹി), ജലീൽ മഷ്ഹൂർ (യു.എ.ഇ), ഫൈസൽ മൂസ (ഖത്തർ), കെ. ടി. സലിം (ബഹ്‌റൈൻ), അസിസ് മാസ്റ്റർ (കൊയിലാണ്ടി), റാഫി കൊയിലാണ്ടി(റിയാദ്), ഷാഫി കൊല്ലം (കുവൈറ്റ്), ചന്ദ്രു പൊയിൽക്കാവ് (ബാംഗ്ലൂർ) എന്നിവർ തുടരും.

WhatsApp Image 2026-02-03 at 1.33.51 PM

കൂടാതെ ഗ്ലോബൽ വൈസ് ചെയർമാൻമാരായി പവിത്രൻ കൊയിലാണ്ടി, ജലീൽ മഷ്ഹൂർ എന്നിവർക്ക് ചുമതല നൽകി. ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ്പിഎച്ച് 2026 വർഷത്തേക്കുള്ള ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. 

WhatsApp Image 2026-02-03 at 1.34.15 PM

കെ. ടി. സലിം  (പ്രസിഡണ്ട്), നിസാർ കളത്തിൽ, അഡ്വ: ജയരാജ് തെക്കേപ്പള്ളി (വൈസ് പ്രസിഡന്റ്‌മാർ), റഷീദ് മൂടാടി (ജനറൽ സെക്രട്ടറി), ചന്ദ്രു പൊയിൽകാവ്, രാജീവ് എം പുതിയേടത്ത് (സെക്രട്ടറിമാർ), ഷഹീർ ഗാലക്സി (ട്രഷറർ), റാഫി കൊയിലാണ്ടി (ചീഫ് കോർഡിനേറ്റർ). വിവിധ സബ് കമ്മിറ്റി കൺവീനർമാർ: സൈൻ കൊയിലാണ്ടി (മീഡിയ), നബീൽ നാരങ്ങോളി (ആർട്ട്‌ വിംഗ്), ജസീർ കാപ്പാട് (ചാരിറ്റി വിംഗ്), സഹീർ പി.കെ (ഫേസ് ബുക്ക്‌  മോണിറ്ററിങ് വിംഗ്) എ.പി.മധുസൂദനൻ (സാഹിത്യ വിഭാഗം).

റഫീഖ് അബ്ബാസ് - ബഹ്‌റൈൻ 

Global Leaders List