/kalakaumudi/media/media_files/2026/01/27/2026-2026-01-27-11-25-02.jpg)
കുവൈത്ത് സിറ്റി: മുസ്‌ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) കുവൈത്ത് ചാപ്റ്ററിന്റെ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫർവാനിയ തക്കാരാ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ അഷ്റഫ് അയ്യൂറിനെ പ്രസിഡന്റായും അഷ്റഫ് പി.ടിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അർഷാദ് ടി.വി ആണ് ട്രഷറർ. ഫസീയുള്ള ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറായിരുന്നു.
മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ: ഖലീൽ അടൂർ, ഫിറോസ് കുളങ്ങര. സെക്രട്ടറിമാർ: റമീസ് സലേഹ്, സഹീർ എം.എം. കൺവീനർമാർ: വിവിധ പ്രവർത്തന മേഖലകൾക്കായി പ്രത്യേക വിങ്ങുകളെയും തിരഞ്ഞെടുത്തു. ചാരിറ്റി & കമ്മ്യൂണിറ്റി വിഭാഗത്തിന് മുഹമ്മദ് റാഫി, ഫിറോസ് കുളങ്ങര എന്നിവരും, പബ്ലിക് റിലേഷൻസ് & മീഡിയ വിഭാഗത്തിന് സാദിഖ് അലി, ഗഫൂർ കൊയിലാണ്ടി എന്നിവരും നേതൃത്വം നൽകും. അൻവർ മൻസൂർ ആദം, ഖലീൽ അടൂർ (എഡ്യൂക്കേഷൻ & ട്രെയിനിങ്), അബ്ദുൽ അസീസ് മാട്ടുവയൽ (എംപ്ലോയ്‌മെന്റ് സെൽ), നൗഫൽ, മുജീബ് പി.പി.കെ, റയീസ് സലേഹ് (കൾച്ചറൽ & സ്പോർട്സ്), ഡോ. മുസ്തഫ, ഡോ. ശഫാഫ് (മെഡിക്കൽ) എന്നിവരാണ് മറ്റ് പ്രധാന ചുമതലക്കാർ.
പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും എട്ടംഗ പ്രത്യേക ക്ഷണിതാക്കളെയും (Special Invitees) യോഗം തിരഞ്ഞെടുത്തു. നാസർ ഇക്ബാൽ, വാഹിദ് കൊയിലാണ്ടി, ഡോ. അഷീൽ, ഡോ. സുബൈർ തുടങ്ങിയവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും സിദീഖ് വലിയകത്ത്, ഡോ. അമീർ അഹമ്മദ് തുടങ്ങിയവർ സ്പെഷ്യൽ ഇൻവൈറ്റീസിലും ഉൾപ്പെടുന്നു.
നിലവിലെ പ്രസിഡന്റ് മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റമീസ് സാലിഹ് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അഷ്റഫ് അയ്യൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഷ്റഫ് പി.ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി കഴിഞ്ഞ വർഷം നടപ്പിലാക്കിയ വിദ്യാഭ്യാസ സഹായ പദ്ധതികൾ റിപ്പോർട്ടിൽ എടുത്തുപറഞ്ഞു.
പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി വരും വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നൂതനമായ പരിശീലന കോഴ്സുകൾ ആരംഭിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. സിദീഖ് മദനി, നാസർ ഇക്ബാൽ, അബ്ദുൽ അസീസ് മാട്ടുവയൽ എന്നിവർ ആശംസകൾ നേർന്നു. പരിപാടികൾക്ക് സഹീർ, മുജീബ്, റയീസ് സലേഹ് എന്നിവർ നേതൃത്വം നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
