/kalakaumudi/media/media_files/2026/01/27/622144182_860359563442770_3097111743951472567_n-2026-01-27-12-27-47.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സെൻട്രൽ കമ്മിറ്റിയുടെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ കെ.സി. റഫീഖിനെ പ്രസിഡന്റായും സുൽഫിഖർ എം.പിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുനീർ കുനിയയാണ് ട്രഷറർ.
/filters:format(webp)/kalakaumudi/media/media_files/2026/01/27/61975706-2026-01-27-12-28-05.jpg)
വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.എം. ഇക്ബാൽ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേഷൻ സെക്രട്ടറി സുൽഫിക്കർ എം.പി പ്രവർത്തന റിപ്പോർട്ടും കേന്ദ്ര ട്രഷറർ മുനീർ കുനിയ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഒ.പി. ശറഫുദ്ദീൻ, എച്ച്.എ. അബ്ദുൽ ഗഫൂർ, നവാസ് കാതിരി, നിസാം നാലകത്ത്, ജാഫർ പി.എം എന്നിവർ സംസാരിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/01/27/62226-2026-01-27-12-28-41.jpg)
മറ്റ് ഭാരവാഹികൾ: രക്ഷാധികാരികൾ: കെ. സിദ്ധീഖ് (മുഖ്യ രക്ഷാധികാരി), അക്ബർ സിദ്ധിഖ്. ചെയർമാൻ: ഇബ്രാഹിം കുന്നിൽ (ചെയർമാൻ), കെ. ബഷീർ (വൈസ് ചെയർമാൻ). വർക്കിംഗ് പ്രസിഡന്റുമാർ: ബി.എം. ഇക്ബാൽ, എച്ച്.എ. അബ്ദുൽ ഗഫൂർ, ഒ.പി. ശറഫുദ്ദീൻ, സം സം റഷീദ്. ഓർഗനൈസിംഗ് സെക്രട്ടറി: നവാസ് കാതിരി. ഓഡിറ്റർ: സയ്യദ് റഫീഖ്. അഡ്മിൻ സെക്രട്ടറി: ഹാരിസ് പി.എം. കമ്മ്യൂണിക്കേഷൻ സെക്രട്ടറി: കെ.സി. കരീം. ഫിനാൻസ് സെക്രട്ടറിമാർ: മുഹമ്മദ് അലി കടിഞ്ഞിമൂല, ലത്തീഫ് എടയൂർ.
ഒ.എം. ഷാഫി, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, അഷ്റഫ് മാങ്കാവ് തുടങ്ങി 12 പേർ വൈസ് പ്രസിഡന്റുമാരായി ചുമതലയേറ്റു. രായിൻ കുട്ടി ഹാജി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/01/27/622-2026-01-27-12-29-03.jpg)
മികച്ച പ്രവർത്തകർക്ക് ആദരം: കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച 15 ബ്രാഞ്ചുകൾക്കും 3 സോണലുകൾക്കും ചടങ്ങിൽ മെമെന്റോ നൽകി. മെമ്പർഷിപ്പ് കാമ്പയിനിൽ റെക്കോർഡ് അംഗങ്ങളെ ചേർത്ത 'ഹണ്ട്രഡ് ക്ലബ് ഹീറോസ്' അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വർക്കിംഗ് പ്രസിഡന്റ് എച്ച്.എ. ഗഫൂർ ഇതിന് നേതൃത്വം നൽകി. സലീം പി.പി.പി, നയീം കാതിരി തുടങ്ങി പ്രമുഖർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സുൽഫിഖർ എം.പി നന്ദി രേഖപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
