കുവൈറ്റിൽ പ്രവാസികളുടെ മാതാപിതാക്കൾക്കും കുവൈറ്റികളുടെ വിദേശി ബന്ധുക്കൾക്കും പുതിയ താമസ നിയമങ്ങൾ

താമസാനുമതി (റെസിഡൻസി) സംബന്ധിച്ച നിയമങ്ങളിൽ ആഭ്യന്തര മന്ത്രാലയം സുപ്രധാന മാറ്റങ്ങൾ വരുത്തി. പുതിയ ഉത്തരവ് പ്രകാരം പ്രവാസികളായ മക്കളുടെ കൂടെ കഴിയുന്ന മാതാപിതാക്കളുടെ വിസ പുതുക്കുന്നതിന്

author-image
Ashraf Kalathode
New Update
111834

https://www.arabtimesonline.com/news/kuwait-updates-residency-rules-for-expat-parents-widows-kuwaiti-spouses/

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ മാതാപിതാക്കൾ, കുവൈറ്റ് പൗരന്മാരുടെ വിദേശികളായ ഭാര്യമാർ, ഭർത്താക്കന്മാർ, വിധവകൾ തുടങ്ങിയവരുടെ താമസാനുമതി (റെസിഡൻസി) സംബന്ധിച്ച നിയമങ്ങളിൽ ആഭ്യന്തര മന്ത്രാലയം സുപ്രധാന മാറ്റങ്ങൾ വരുത്തി. പുതിയ ഉത്തരവ് പ്രകാരം പ്രവാസികളായ മക്കളുടെ കൂടെ കഴിയുന്ന മാതാപിതാക്കളുടെ വിസ പുതുക്കുന്നതിന് ഇനി മുതൽ പ്രതിവർഷം 300 കുവൈറ്റ് ദിനാർ ഫീസായി നൽകണം. ആർട്ടിക്കിൾ 29 പ്രകാരമാണ് ഈ മാറ്റം നിലവിൽ വന്നത്. ആദ്യതവണ വിസ പുതുക്കാൻ നേരിട്ട് ഹാജരാകണമെന്നും തുടർന്നുള്ള വർഷങ്ങളിൽ ഓൺലൈൻ വഴി പുതുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റ് പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും ആർട്ടിക്കിൾ 26 പ്രകാരം താമസാനുമതി നൽകും. ഇവർക്ക് വർഷം 15 ദിനാറാണ് ഫീസ്‌. കുവൈറ്റ് പൗരന്മാരെ വിവാഹം ചെയ്ത വിദേശികളായ വിധവകൾക്കും വിവാഹമോചിതർക്കും ആർട്ടിക്കിൾ 28 പ്രകാരം 15 ദിനാർ ഫീസിൽ വിസ പുതുക്കി നൽകും. കൂടാതെ കുവൈറ്റ് പൗരന്മാരുടെ വിദേശികളായ അമ്മാവൻമാർക്കും അമ്മായിമാർക്കും (മതൃസഹോദരങ്ങൾ) ആർട്ടിക്കിൾ 27 പ്രകാരം ഫീസ് ഇല്ലാതെ തന്നെ താമസാനുമതി അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. പ്രവാസികളുടെ മക്കൾക്കും പങ്കാളികൾക്കും ആർട്ടിക്കിൾ 22 പ്രകാരമുള്ള നിലവിലെ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് വിസ അനുവദിക്കും. രാജ്യത്തെ ഇമിഗ്രേഷൻ നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ.

blue residency visa