/kalakaumudi/media/media_files/2026/02/16/632077517-2026-02-16-17-24-12.jpg)
കുവൈറ്റ് സിറ്റി: പ്രവാസലോകത്തെ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന 'ഇഫ്താർ സംഗമം 2026'-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവേൽ കാട്ടൂകാരിക്കലിന് പോസ്റ്റർ നൽകിക്കൊണ്ടായിരുന്നു ചടങ്ങ്.
വരുന്ന ഫെബ്രുവരി 26 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതൽ അബ്ബാസിയ ഇന്ത്യൻ യുണൈറ്റഡ് സ്കൂളിൽ വെച്ചാണ് ഇഫ്താർ സംഗമം നടക്കുക. വിശുദ്ധ മാസത്തിന്റെ പുണ്യവും പ്രവാസി മലയാളി കൂട്ടായ്മയുടെ കരുത്തും ഒത്തുചേരുന്ന വിപുലമായ പരിപാടിയായിരിക്കും ഇതെന്ന് ഭാരവാഹികൾ അറിയിച്ചു.
അബ്ബാസിയയിൽ നടന്ന ചടങ്ങിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര, വർക്കിങ് പ്രസിഡന്റ് ബി.എസ്. പിള്ള, വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിൻ മങ്ങാട്ട് എന്നിവർ പങ്കെടുത്തു.
സംഘടനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസാം, ഇഫ്താർ ജോയിന്റ് കൺവീനർമാരായ രാമകൃഷ്ണൻ കള്ളാർ, ഇല്യാസ് പുതുവാച്ചേരി, ട്രഷറർ സൂരജ് കണ്ണൻ, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, നിബു ജേക്കബ്, ഷംസുദീൻ കുക്കു, ബിനോയ് ചന്ദ്രൻ, സെക്രട്ടറിമാരായ റെജി കോരുത്, സുഭാഷ് പി. നായർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഇഫ്താർ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായും ഒഐസിസി കുവൈറ്റ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
