/kalakaumudi/media/media_files/2026/03/02/whatsapp-im-2026-03-02-18-56-58.jpeg)
മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റ് തീരത്ത് നിന്ന് 52 നോട്ടിക്കൽ മൈൽ (96.3 കിലോമീറ്റർ) അകലെ ഒരു എണ്ണ ടാങ്കറിന് ആക്രമണം നടന്നു. ആളില്ലാത്ത ഒരു ബോട്ട് ഇടിച്ചുകയറ്റിയുള്ള ആക്രമണത്തിൽ ഒരു ക്രൂ അംഗം മരിച്ചു.
എം.കെ.ഡി വൈയോം (MKD VYOM) എന്ന ടാങ്കറാണ് ആക്രമണത്തിന് ഇരയായത്. മാരിടൈം സെക്യൂരിറ്റി സെന്റർ നൽകിയ റിപ്പോർട്ട് പ്രകാരം, ആക്രമണത്തെ തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ ശക്തമായ തീപിടുത്തവും സ്ഫോടനവും ഉണ്ടായി.
ഒമാൻ പ്രതിരോധ മന്ത്രാലയം (MOD) പുറപ്പെടുവിച്ച പ്രസ്താവനയിൽ, ഒരു ജീവനക്കാരൻ സംഭവസ്ഥലത്ത് മരിച്ചതായും ബാക്കിയുള്ള 21 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും അറിയിച്ചു.
ഒമാനിലെ റോയൽ നേവി കപ്പൽ സംഭവസ്ഥലത്തെത്തി ടാങ്കറിന്റെ സ്ഥിതി നിരീക്ഷിക്കുകയും ആ മേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിന്റെ പിന്നിലുള്ള കാരണമോ ഉത്തരവാദികളോ ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
റിപ്പോർട്ട് - ശാഫി എം.കെകടപ്പാട്: ടൈംസ് ഓഫ് ഒമാൻ, ഖലീജ് ടൈംസ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
