/kalakaumudi/media/media_files/2026/02/28/whatsapp-2026-02-28-19-42-38.jpeg)
മസ്കത്ത് -മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിലെ വ്യോമാതിർത്തി അടച്ചിട്ടത് കാരണം നിരവധി വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ വൈകിപ്പിക്കുകയോ ചെയ്‌തതായി ഒമാൻ എയർ അറിയിച്ചു.
ഔദ്യോഗിക X അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് നേരിട്ട് അറിയിക്കുമെന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റ് പരിശോധിക്കണമെന്നും യാത്രക്കാരോട് എയർലൈൻ അഭ്യർത്ഥിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/02/28/whatsapp-2026-02-28-19-42-13.jpeg)
സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന എന്നും,യാത്രക്കാരുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും എയർലൈൻ പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2026/02/28/whatsapp-2026-02-28-19-43-07.jpeg)
സുരക്ഷാ ആശങ്കകൾ വർദ്ധിച്ചതിനെത്തുടർന്ന് വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് മേഖലയിലുടനീളമുള്ള വിമാനക്കമ്പനികൾ ഷെഡ്യൂളുകൾ ക്രമീകരിക്കുകയും വിമാനങ്ങളുടെ റൂട്ട് മാറ്റുകയും ചെയ്തിട്ടുണ്ട്.
________
റിപ്പോർട്ട് -ശാഫി എം.കെ
കടപ്പാട് - Oman Air X , Times of Oman
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
