/kalakaumudi/media/media_files/2026/02/16/whatsap-2026-02-16-15-59-34.jpeg)
മസ്കത്ത് - പൊതുസ്ഥലങ്ങളിൽ അശ്ലീല വേഷധാരണവും പൊതുമര്യാദയ്ക്ക് വിരുദ്ധമായ പെരുമാറ്റവും കാണിച്ചെന്നാരോപിച്ച് ഏഷ്യൻ, അറബ് വംശജരായ ചില വനിതകളെ Royal Oman Police (ROP) തടഞ്ഞു. പൊതുസ്ഥലത്ത് നടന്ന സംഭവത്തെ തുടർന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർഒപി അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/02/16/whatsapp-image-2026-02-16-16-00-05.jpeg)
പ്രസ്തുത കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. നാട്ടിലെ പൊതുമര്യാദയും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം നടപടികൾ തുടരുമെന്നും ആർഒപി അറിയിച്ചു
റിപ്പോർട്ട് -ശാഫി എം.കെ
കടപ്പാട് - ഗൾഫ് ന്യൂസ് ,ആർഓപി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
