ഒമാൻ–യുഎസ് പ്രതിരോധ സഹകരണം ശക്തമാക്കുന്നു; ഉന്നതതല ചർച്ചകൾ പൂർത്തിയായി

റോയൽ ഓഫീസ് മന്ത്രി ഹിസ് എക്സലൻസി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, യുഎസ് നേവൽ ഫോഴ്‌സസ് സെൻട്രൽ കമാൻഡർ വൈസ് അഡ്മിറൽ കർട്ട് എ. റെൻഷോയെയും സംഘത്തെയും തന്റെ ഓഫീസിൽ സ്വീകരിച്ചു.

author-image
Ashraf Kalathode
New Update
1770549237-1770549236-ay5vnrgpyasr-700x400

മസ്കത്ത്: ഒമാനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടത്തി. സുരക്ഷാ സഹകരണം, സമുദ്ര സുരക്ഷ, മേഖലയിലെ സ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് ചർച്ചകളിൽ പ്രധാനമായും ഇടംപിടിച്ചത്.

റോയൽ ഓഫീസ് മന്ത്രി ഹിസ് എക്സലൻസി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, യുഎസ് നേവൽ ഫോഴ്‌സസ് സെൻട്രൽ കമാൻഡർ വൈസ് അഡ്മിറൽ കർട്ട് എ. റെൻഷോയെയും സംഘത്തെയും തന്റെ ഓഫീസിൽ സ്വീകരിച്ചു. ഒമാനിലെ അമേരിക്കൻ അംബാസഡറും പങ്കെടുത്ത യോഗത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സുഹൃദ്ബന്ധം കൂടുതൽ നയതന്ത്ര തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.

തുടർന്ന് റോയൽ നേവി ഓഫ് ഒമാൻ കമാൻഡർ റിയർ അഡ്മിറൽ സൈഫ് നാസർ അൽ റഹ്ബിയും വൈസ് അഡ്മിറൽ റെൻഷോയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. സമുദ്ര മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും മേഖലയുടെ മൊത്തത്തിലുള്ള സ്ഥിരത ഉറപ്പാക്കുന്നതിനും സംയുക്തമായ നീക്കങ്ങളെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായവിനിമയം നടത്തി.

ഈ കൂടിക്കാഴ്ചകൾ ഒമാനും അമേരിക്കയും തമ്മിലുള്ള സൈനിക–പ്രതിരോധ ബന്ധങ്ങളിൽ പുതിയൊരു അധ്യായം തുറക്കും. - റിപ്പോർട്ട്: ശാഫി എം.കെ. കടപ്പാട്: ടൈംസ് ഓഫ് ഒമാൻ (Times of Oman)

defense research and development organization