/kalakaumudi/media/media_files/2025/07/29/sharjah-2025-07-29-12-15-30.jpeg)
ഷാര്‍ജ: ഗുരുവിചാരധാരയുടെ നേതൃത്വത്തില്‍ ഷാര്‍ജയിലെ ലൂലു സെന്ററില്‍ വച്ച് ജീവിത വഴിയിലെ തിരിച്ചറിവുകള്‍ എന്ന വിഷയത്തില്‍ നടന്ന ബോധവല്‍ക്കരണ സെമിനാര്‍ ഏറെ ശ്രദ്ധ നേടി.സമകാലിക സംഭവങ്ങളെ മുന്‍നിര്‍ത്തി ഗുരു വിചാരധാര സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലെ വ്യതിയാനങ്ങളിലെക്ക് നേരേ വിരല്‍ചൂണ്ടുന്ന ഒരു പുത്തന്‍ അനുഭവമായിരുന്നു. തുറന്ന സൗഹൃദം കൊണ്ടും സാമൂഹ്യ ബന്ധങ്ങള്‍ കൊണ്ടും വ്യക്തികള്‍ അനുഭവിക്കുന്ന സ്വകാര്യ ദുഃഖങ്ങളുടെ ഭാരം കുറക്കാം എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുരളീധര പണിക്കര്‍ പറഞ്ഞു. പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ പരിപാടി ഷാര്‍ജ മലയാളികള്‍കള്‍ക്ക് ഈ വാരാന്ത്യത്തില്‍ പുത്തന്‍ അനുഭവമായി മാറി.
ശ്രീ പി ജി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐസക് ജോണ്‍ പഠാണിപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.അഡ്വ: വൈ എ റഹീം, അഡ്വ ശ്യാം പി പ്രഭു, ബിനു മനോഹര്‍, ഇ കെ ദിനേശന്‍, ജിബി ബേബി, അനൂപ് കീച്ചേരി ,ഡയസ് ഇടിക്കുള, അഡ്വ സന്തോഷ് നായര്‍, ഷാജി ശ്രീധരന്‍, വന്ദന മോഹന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കുകയും ശ്രീമതി സന്ധ്യാ രഘുകുമാര്‍ വിഷയത്തില്‍ ആമുഖ അവതരണം നടത്തുകയും ചെയ്തു. ഡോക്ടര്‍ സുരേഷ് കുമാര്‍, ഡോക്ടര്‍ സിജി രവിന്ദ്രന്‍ തുടങ്ങിയര്‍ ജീവിത വഴിയിലെ തിരിച്ചറിവുകള്‍ എന്ന വിഷയത്തില്‍ ആധികാരിക പഠന സംവാദം അവതരിപ്പിക്കുകയും ചെയ്തു.
ഗുരു വിചാരധാര സെക്രട്ടറി ഓ പി വിശ്വംഭരന്‍ സ്വാഗതവും ട്രഷറര്‍ പ്രഭാകരന്‍ പയ്യന്നൂര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.