/kalakaumudi/media/media_files/2026/02/16/whatsa-2026-02-16-22-05-17.jpeg)
വിളറുന്ന വചനങ്ങൾ
കവിത: സഫൂറ അൻവർ
കൊഴിഞ്ഞുവീണ ഇന്നലെകൾ നിഗൂഢതകൾമാത്രം തിങ്ങിനിറഞ്ഞ ഹൃദയത്തിന്റെയറകളിൽനിന്ന് കപടതയുടെ
ഗൂഢാലോചന പുറംതള്ളുന്നു.
വിലകുറഞ്ഞ വർത്തമാനങ്ങൾ ചുമക്കുന്നവർ വിളറുന്ന വചനങ്ങൾ കിരീടമായി സ്വയമണിയുന്നു.
ഭ്രാന്തമായ ചിന്തകൾ കാടുകയറുമ്പോൾ പ്രാണനെടുക്കും വേദന പേറുമൊരൊറ്റയാനാവുന്നു നിസ്സഹായത.
യാചിച്ചുനേടുന്ന നീതിയൊരട്ടഹാസത്തോടെ
കഴുത്തിൽ കുരുങ്ങിക്കിടക്കുന്നു.
തളർന്നുവീണൊരു
മിഴിനീരിനെ ചുംബിച്ചുസ്വന്തമാക്കിയ മഴത്തുള്ളികൾ പൊട്ടിച്ചിരിക്കുന്നു.
മറഞ്ഞുതുടങ്ങിയ വിശ്വാസം പഴക്കത്തിന്റെ കറുപ്പു പിടിച്ച
നെടുനീളൻ പാതകളിൽ നെടുവീർപ്പിടുന്നു.
ഇനിയൊരു പിൻവിളി കാതോർത്തോരോ ചുവടുകളും ഇനിയുമേറെ തുടർച്ചയെ
കാത്തുനിൽക്കുന്ന
നിഴലുകളിലമരുന്നു.
വർത്തമാനത്തിന്റെ വൈകല്യതയിലമർന്നുയിരുവിട്ടയുടലുപോലൊരു മഷിത്തണ്ടുകൂടെ മൗനമായി.......
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
