പിസിഎഫ് കുവൈറ്റ് കലണ്ടർ പ്രകാശനം ചെയ്തു

പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു. ബദർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടുകൂടിയാണ് കലണ്ടർ പുറത്തിറക്കിയത്.

author-image
Ashraf Kalathode
New Update
tty

കുവൈറ്റ്:  പിസിഎഫ് കുവൈറ്റ് സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു. ബദർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടുകൂടിയാണ് കലണ്ടർ പുറത്തിറക്കിയത്. ഫർവാനിയ ബദർ മെഡിക്കൽ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ബദർ മെഡിക്കൽ ഗ്രൂപ്പ് സർവീസ് ആൻഡ് മൈന്റെനൻസ് മാനേജർ ജി.കെ പിള്ള പിസിഎഫ്  കുവൈറ്റ്  പ്രസിഡന്റ്  റഹീം ആരിക്കാടിക്കു  കൈമാറി പ്രകാശന കർമം നിർവഹിച്ചു.

പിസിഎഫിന്റെ  സംഘടനാപരമായ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധവും സജീവവുമാക്കുന്നതിന് കലണ്ടർ സഹായകരമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങളിൽ തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും അവർ വ്യക്തമാക്കി.

ബദർ മെഡിക്കൽ ഗ്രൂപ്പ് കസ്റ്റമർ കെയർ മാനേജർ സൗമ്യ, നഴ്സിംഗ് അസ്സിസ്റ്റൻസ് ജിൻസി, പിസിഎഫ് കുവൈറ്റ് പ്രതിനിധികളായ ഹുമയൂൺ അറക്കൽ, സലിം തിരൂർ, സിദ്ദീക്ക് പൊന്നാനി, ഷുക്കൂർ കിളിയന്തി
രിക്കാൽ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Ernakulam General Hospital