കുവൈറ്റിലെ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി (PIFSS) ആസ്ഥാന മന്ദിരത്തിന് നേരെ ആക്രമണം

ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിനുള്ളിൽ തീപിടുത്തമുണ്ടായെങ്കിലും ആഭ്യന്തര മന്ത്രാലയവും ഫയർ ഫോഴ്സും ചേർന്ന് ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിനുള്ളിലെ സുരക്ഷിത കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ സുരക്ഷിതമായി

author-image
Ashraf Kalathode
New Update
download

https://www.arabtimesonline.com/news/pifss-main-building-in-kuwait-damaged-in-attack-no-injuries-reported/

കുറുവേറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി (PIFSS) ആസ്ഥാന മന്ദിരത്തിന് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിനുള്ളിൽ തീപിടുത്തമുണ്ടായെങ്കിലും ആഭ്യന്തര മന്ത്രാലയവും ഫയർ ഫോഴ്സും ചേർന്ന് ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിനുള്ളിലെ സുരക്ഷിത കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച മുതൽ ആസ്ഥാന മന്ദിരത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്നും ഓൺലൈൻ സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ലെന്നും പി.ഐ.എഫ്.എസ്.എസ് (PIFSS) ആക്ടിംഗ് ഡയറക്ടർ ജനറൽ ഖാലിദ് അൽ മുദഫ് അറിയിച്ചു.

സ്ഥാപനത്തിന്റെ എല്ലാ ഡാറ്റകളും സുരക്ഷിതമാണെന്നും ബാക്കപ്പ് സംവിധാനങ്ങൾ ഉള്ളതിനാൽ സേവനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തനം തുടരുമെന്നും പൊതുജനങ്ങൾ ഡിജിറ്റൽ ചാനലുകൾ ഉപയോഗപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Attack