കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രത്യാശ സ്മൃതി 2025 സംഘടിപ്പിച്ചു

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് ദുബായ് സോൺ മാർ തോമ പാരീഷ് ചർച്ച് മിഷ്യനുമായ് ചേർന്ന് സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ സ്മരണാർത്ഥം പ്രത്യാശ സ്മൃതി 2025 സംഘടിപ്പിച്ചു.

author-image
Akshaya N K
New Update
c
ദുബായ്: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് ദുബായ് സോൺ മാർ തോമ പാരീഷ് ചർച്ച് മിഷ്യനുമായ് ചേർന്ന്, ഈസ്റ്റർ ആഘോഷവും , 80- ആമത് ചരമദിനം ആചരിക്കുന്ന സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ സ്മരണാർത്ഥം പ്രത്യാശ സ്മൃതി 2025 എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു.
 കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന പോപ്പ് ഫ്രാൻസിസ് പാപ്പായുടെ നിര്യാണത്തിലുള്ള അനുശോചനവും കെ സി സി ദുബായ് സോൺ രേഖപ്പെടുത്തി . ആത്മീക വിശ്വാസ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ മാനുഷികമായ മാനവികത മുറുകെപ്പിടിക്കുവാൻ കഴിയുമെന്ന് തെളിയിച്ച് ലോക മനസ്സുകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയാണ് പോപ്പ് ഫ്രാൻസിസ് എന്ന് കെസിസി പ്രസിഡന്റ് ഫാദർ ലീനു ജോർജ് അനുസ്മരണ സന്ദേശത്തിൽ പറയുകയുണ്ടായി. 
 മരിച്ചവനെ തേടി പോയിരുന്നവർ പോലും ചിന്തിക്കാത്ത മരിച്ചവരിൽ നിന്നുള്ള ഉയിർപ്പിന്റെ അനുഭവം നമ്മുടെ ജീവിതത്തിൽ ഒരു പുതിയ പ്രത്യാശയുടെ തുടക്കം ആകണം ഈ ഉയിർപ്പ് തിരുന്നാൾ എന്ന് ഈസ്റ്റർ സന്ദേശത്തിലൂടെ ഫാദർ ബ്രൈറ്റ് മോഹൻ ജോസഫ് ഓർമിപ്പിച്ചു. 
 ആത്മീക നിറവിനാൽ മനുഷ്യഹൃദയങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുവാൻ ഹൃദയ ആന്തർഭാഗത്തുനിന്ന് ഉതിർന്നുവീണ ക്രിസ്തീയ ഗാനങ്ങളെ കൊണ്ട് ലോകാവസാനത്തോളം മായാതെ നിൽക്കുന്ന ക്രൈസ്തവ സംഗീതജ്ഞനാണ് സാധു കൊച്ചുകുഞ്ഞ് ഉപദേശി എന്ന് സ്മരണാഞ്ജലിയിൽ ഡോ. ചെറിയാൻ കീക്കാട് പ്രസ്താവിക്കുകയുണ്ടായി.
 യുഎഇയിലെ സഭ ഏൽപ്പിച്ചിരുന്ന പ്രവർത്തനങ്ങളെ ദൈവിക കൃപയാൽ പരിപൂർണ്ണമാക്കി പുതിയ ഇടവകകളിലേക്ക് സ്ഥലം മാറിപ്പോകുന്ന കെസിസി പ്രസിഡന്റ് ഫാദർ ലിനു ജോർജിനും , വൈസ് പ്രസിഡന്റ് മാരായ ഫാദർ ഉമ്മൻ മാത്യു, ഫാദർ ജാക്സൺ എം ജോൺ , ഫാദർ ബിജി എം രാജു എന്നിവയെ വൈദികർക്ക് ഉള്ള യാത്രയയപ്പും നടത്തുകയുണ്ടായി.
 സെക്രട്ടറി ബ്ലെസ്സൻ ഏന്റണി , ഡേവിഡ് സോളമൻ , സുജ ഷാജി ജോർജ് എന്നിവർ സംസാരിച്ചു. സാധു കൊച്ചു കുഞ്ഞു ഉപദേശി രചിച്ച ഗാനങ്ങൾ സ്മരാണാർത്ഥം മാർ തോമാ പാരീഷ് മിഷ്യൻ ക്വയർ ആലപിച്ചു.
easter christianity