/kalakaumudi/media/media_files/2025/08/14/pravasi-2025-08-14-14-06-21.jpg)
അബുദാബി: വിദേശത്ത് ദുരിതത്തിലായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥാപിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ വെല്‍ഫെയര്‍ ഫണ്ട് ഇപ്പോഴും 300 മില്യണ്‍ ദിര്‍ഹം (ഏകദേശം 704 കോടി രൂപ) മിച്ചമായി നിലകൊള്ളുന്നതായി കേരളത്തിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി സമര്‍പ്പിച്ച ആര്‍ ടി ഐ ചോദ്യത്തിന് മന്ത്രാലയം വെളിപ്പെടുത്തി.
എംഇഎയുടെ എമിഗ്രേഷന്‍ പോളിസി ആന്‍ഡ് വെല്‍ഫെയര്‍ വിഭാഗം നല്‍കിയ വിവരങ്ങള്‍ പ്രകാരം, 2020 മുതല്‍ 2024 വരെ ഉള്ള കാലയളവില്‍ 18,000 പ്രവാസികള്‍ക്ക് ഐസിഡബ്ല്യുഎഫ് വഴി സഹായം ലഭിച്ചു.
ഇത് അത്യാവശ്യവും ഏറ്റവും അര്‍ഹതയുള്ളതുമായ കേസുകളിലാണ് നല്‍കുന്നത്. ദുരിതസമയത്ത് അടിയന്തര സഹായം എന്നതാന്ന് പ്രസ്തുത ഫണ്ടിങ്ങിലൂടെ ലക്ഷ്യമിടുന്നത്.
ഐസിഡബ്ല്യുഎഫ് സ്ഥാപിക്കാന്‍ കാരണമായത് തന്നെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ അടിയന്തരാവസ്ഥയിലും പ്രത്യേക ദുരിതസാഹചര്യങ്ങളിലും സഹായിക്കാനാണ്.
സഹായത്തിന്റെ ചില ഉദാഹരണങ്ങള്‍;
അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക സാമ്പത്തിക സഹായം
മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കല്‍
പ്രതിസന്ധികള്‍ സാമ്പത്തിക മാനസിക, നിയമ സഹായങ്ങള്‍ ഭക്ഷണം, പാര്‍പ്പിടം,വൈദ്യ സഹായം യാത്രാ ടിക്കറ്റ് തുടങ്ങിയ അടിയന്തര സഹായങ്ങള്‍ ലഭ്യമാകും.
ഫണ്ട് എങ്ങനെ ലഭിക്കും?
അപേക്ഷകന്‍ ഇന്ത്യന്‍ പൗരത്വം ഉള്ളവന്‍ ആയിരിക്കണം
വിദേശത്ത് നിലവില്‍ താമസിച്ചു വന്നിരിക്കണം
അര്‍ഹതപ്പെടുന്ന രീതിയില്‍ ദുരിതാവസ്ഥ സത്യസന്ധവും അടിയന്തരമായിരിക്കണം
(അപകടം, രോഗം, തൊഴില്‍ നഷ്ടം, മരണം മുതലായവ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സഹായം).
ആവശ്യമായ രേഖകള്‍
പാസ്‌പോര്‍ട്ട്, എംബസിയുടെ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ റിപ്പോര്‍ട്ട്, തൊഴില്‍ രേഖകള്‍ എന്നിവ സമര്‍പ്പിക്കണം.
സഹായം നേടാനുള്ള വഴികള്‍
ദുരിതാശ്വാസ ഫണ്ട് ത് വേണ്ടി അഭ്യര്‍ത്ഥിക്കാന്‍ പ്രവാസി താമസിക്കുന്ന സ്ഥലത്തെ ഇന്ത്യന്‍ എംബസിയെ അല്ലെങ്കില്‍ കോണ്‍സുലേറ്റിനെ സമീപിക്കുക
അവിടെ നിര്‍ദ്ദേശിച്ച അപേക്ഷ ഫോം, രേഖകള്‍, തെളിവുകള്‍ എന്നിവ സമര്‍പ്പിക്കുക
പരിശോധനയ്ക്ക് ശേഷം ഫണ്ടിന്റെ ആവശ്യത്തിനും അര്‍ഹതയ്ക്കും അനുസ്രതമായ് തീരുമാനിക്കും
പല പ്രവാസികളും ഈ ഫണ്ടിന്റെ ഉപയോഗം അറിയാത്തതിനാല്‍ ദുരിതത്തില്‍ സഹായം തേടാന്‍ വൈകുന്നു. വിദേശത്ത് താമസിക്കുന്ന എല്ലാ ഇന്ത്യക്കാരും ICWF സേവനങ്ങള്‍ക്കുറിച്ച് അറിയുകയും, ആവശ്യമെങ്കില്‍ ഉടന്‍ എംബസിയെ സമീപിക്കാവുന്നതാണെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ബഷീര്‍ വടകര