ദുബായിൽ വാഹനാപകടത്തിൽപ്പെട്ട ഗർഭിണി പെൺകുഞ്ഞിന് ജന്മം നൽകി

ഏഴുമാസം ഗർഭിണിയായിരിക്കെ ഭർത്താവിനൊപ്പം വൈകുന്നേരം നടക്കാനിറങ്ങിയ ആസ്തയെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വൺവേ റോഡിലൂടെ തെറ്റായ ദിശയിൽ എത്തിയ വാഹനം ആസ്തയെ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോയി

author-image
Ashraf Kalathode
New Update
aastha-kanwar-baby

https://www.khaleejtimes.com/uae/hit-and-run-survivor-delivers-baby-girl-in-dubai

ദുബായ്: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ അതിജീവിച്ച് ഇന്ത്യൻ യുവതിക്ക് ദുബായിൽ സുകൃതമായി പെൺകുഞ്ഞ് പിറന്നു. ദുബായിലെ അർജാൻ മേഖലയിൽ ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന 'ഹിറ്റ് ആൻഡ് റൺ' (ഇടിച്ച് നിർത്താതെ പോയ) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആസ്ത കൻവാർ ആണ് ആശുപത്രിയിൽ ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയത്.

ഏഴുമാസം ഗർഭിണിയായിരിക്കെ ഭർത്താവിനൊപ്പം വൈകുന്നേരം നടക്കാനിറങ്ങിയ ആസ്തയെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വൺവേ റോഡിലൂടെ തെറ്റായ ദിശയിൽ എത്തിയ വാഹനം ആസ്തയെ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോയി. ആഘാതത്തിൽ വായുവിൽ തെറിച്ചുവീണ യുവതിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആസ്തയെയും ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാൻ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

തുടർച്ചയായ ചികിത്സകൾക്കും പരിചരണങ്ങൾക്കും ഒടുവിൽ കഴിഞ്ഞ ദിവസമാണ് ആസ്ത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നുവെന്ന് കുടുംബം അറിയിച്ചു. ആസ്തയുടെ അതിജീവനവും കുഞ്ഞിന്റെ ജനനവും ഒരു അത്ഭുതമാണെന്നാണ് ഡോക്ടർമാരും ബന്ധുക്കളും വിശേഷിപ്പിക്കുന്നത്. അതേസമയം, അപകടമുണ്ടാക്കിയ വാഹനമോടിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണം ദുബായ് പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

dubai