/kalakaumudi/media/media_files/2026/02/23/whatsapp-2026-02-23-11-25-33.jpeg)
ജിദ്ദ: റമദാൻ നൽകുന്ന പവിത്രമായ ചൈതന്യം മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തുസൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് ജിദ്ദ കൊണ്ടോട്ടി സെന്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം. പരിശുദ്ധ മാസത്തിലൂടെ ആർജിച്ചെടുക്കുന്ന ഭയഭക്തിയും ആത്മീയ ഊർജവും തുടർജീവിതത്തിലെ ഓരോ സാഹചര്യങ്ങളിലും പ്രതിഫലിക്കണമെന്ന് സംഗമം ഉണർത്തി. സഹോദര്യം, സംസാരം, വികാരവിചാരങ്ങൾ, സാമ്പത്തികം, നീതി തുടങ്ങിയ പ്രായോഗിക തലങ്ങളിൽ ഈ മാറ്റം പ്രകടമാകാതിരുന്നാൽ വ്രതാനുഷ്ഠാനത്തിന്റെ യഥാർത്ഥ ലക്ഷ്യം പൂർത്തീകരിക്കപ്പെടില്ലെന്നും ഇഫ്താർ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/02/23/whatsapp-2026-02-23-11-25-59.jpeg)
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായ കൊണ്ടോട്ടി നിവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ച സംഗമത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. പ്രസിഡന്റ് മൊയ്തീൻകോയ കടവണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കബീർ കൊണ്ടോട്ടി റമദാൻ സന്ദേശം നൽകി. സലീം മധുവായി സംഘടനയുടെ പ്രവർത്തനങ്ങൾ സദസ്സിന് പരിചയപ്പെടുത്തി.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് വഹീദ് സമാൻ, കൊണ്ടോട്ടി സെന്റർ ഭാരവാഹികളായ എ.ടി. ബാവ തങ്ങൾ, ഹസ്സൻ കൊണ്ടോട്ടി, റഷീദ് ചുള്ളിയൻ, പ്രമുഖ കലാകാരൻ നുഹ് ബീമാപള്ളി, നവാസ് ബീമാപള്ളി എന്നിവർ ആശംസകൾ നേർന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/23/whatsapp-2026-02-23-11-26-22.jpeg)
കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൾ, നൗഷാദ് ആലങ്ങാടൻ, ജംഷി കടവണ്ടി, ഹിദായത്ത് ചേനേപുറത്ത്, പി.സി. അബൂബക്കർ, ശാലു വാഴയൂർ, നംഷീർ കൊണ്ടോട്ടി, റഫീഖ് മധുവായി, എ.ടി. നസ്‌റു തങ്ങൾ, ശരീഫ് നീറാട്, എ.ടി. നാണി തങ്ങൾ, മായിൻ കുമ്മാളി, അബ്‌ദുറഹ്‌മാൻ നീറാട്, ആഷിഖ് മുക്കോളി, ഇസ്‌മായിൽ നെടിയിരുപ്പ്, ജാബിർ മധുവായി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
കബീർ കൊണ്ടോട്ടി, സൗദി അറേബ്യ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
