/kalakaumudi/media/media_files/2025/08/02/sanu-2025-08-02-18-20-36.jpg)
ബഷീര്‍ വടകര
നമ്മുടെ ഉള്ളില്‍ ശാന്തമായ നിള പോലെ നിലകൊണ്ട ശബ്ദം ഇനി കേള്‍ക്കാനാകില്ല.
ആ നേര്‍ത്ത ശബ്ദം പുസ്തകങ്ങളുമായി നമ്മെ ബന്ധിപ്പിക്കാനും ചിന്തിക്കാനും ഒരുപാട് പ്രേരണയെകി..
പ്രഭാഷണത്തിന് എത്തുന്ന വേദികളിലൂടെയും എഴുത്ത് പുസ്തകത്തിലെ വരികളിലൂടെയും നമ്മെ എപ്പോഴും ഉണര്‍ത്തിയ മാഷിന്റെ മനസ്സിന്റെ ആഴങ്ങളില്‍ പതിഞ്ഞ ആ പതിയെയുള്ള ശബ്ദം ഇനിയില്ല..
പ്രൊഫ. എം.കെ. സാനു മാഷിന്റെ വിടപറയല്‍ മലയാള ഭാഷക്കും സംസ്‌കാരത്തിനും വലിയൊരു നഷ്ടമാണ്.
അദ്ദേഹം പലതിനോടും അടുപ്പം കാണിച്ചില്ല പക്ഷേ ആവശ്യമായ ഇടത്ത് ഒരിക്കലും അകലം പാലിക്കാതെ, എല്ലാവരോടും സ്‌നേഹത്തോടെയും മാനവികതയോടെയും ഇടപെട്ട ഒരു ഗുരുസാന്നിധ്യമായിരുന്നു.
അദ്ദേഹത്തിന്റെ എഴുത്തുകളും ജീവിത വീക്ഷണങ്ങളും എല്ലാകാലത്തെക്കുമുള്ള സമൂഹവുമായി സംവദിക്കാനും കൂടുതല്‍ തിരിച്ചറിവുള്ള നിലപാടുള്ളവരായി മാറുവാനും സഹായിച്ചു.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ലോകത്തെ കാണാന്‍ കൃത്യമായ കണ്ണടകള്‍ നല്‍കി .
അദ്ദേഹം ഒരിക്കലും ഉച്ചത്തില്‍ സംസാരിച്ചില്ല പക്ഷേ എന്നും എവിടെയും വ്യക്തമായി പറഞ്ഞു കൊണ്ടെയിരുന്നു.
സാനു മാഷിന്റെ വാക്കുകള്‍ സാധാരണക്കാരന്റെ മനസ്സില്‍ ഒരു സ്പന്ദനമായി, സമാധാനമായി, ചിന്തയായി വിപ്ലവവുമെല്ലാമായ് എന്നും നിലനില്‍ക്കും.
സാനു മാഷ് സകലതിലും അധ്യാപകനായിരുന്നു ...
ക്ലാസ് മുറിയിലും പുസ്തകങ്ങളിലും മാത്രം ഒതുങ്ങേണ്ട ആളല്ല ഒരധ്യാപകനെന്നും സ്‌കൂളിലും ക്ലാസിലും ജീവിത വേദികളിലെമെല്ലാം സമൂഹത്തിന് പാഠങ്ങള്‍ നല്‍കേണ്ടവനാണ് എന്ന് ബോധ്യത്തിലാണ് ആ ഗുരുവര്യന്‍ സ്വന്തം ജീവിതത്തെ വരച്ചു കാണിച്ചത്...
എക്കാലത്തെയും മാതൃകാ അധ്യാപകരായിരുന്നു എസ് രാധാകൃഷ്ണനെ പോലെ സുകുമാര്‍ അഴീക്കോട് മാഷിനെ പോലെ എം എം വിജയന്‍ മാഷിനെ പോലെ സുഗതകുമാരി ടീച്ചറെപ്പോലെ ഗുരു ശ്രേഷ്ഠരുടെ ആ മഹത്തായ ശ്രേണി ബന്ധതയിലെ അവസാനത്തെ കണ്ണിയാണ് സാനു മാഷിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടപ്പെട്ടത്...
കാലം കനിഞ്ഞ് നല്‍കിയ ഗുരുവര്യനെ താങ്കളുടെ പ്രൗഢമായ ഓര്‍മ്മകളില്‍ ആദരവാര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വിട...??