കെ.എം. ഷാജി ഉൾപ്പെടെയുള്ള പ്രമുഖർ കുവൈറ്റിലേക്ക്; കെ.എം.സി.സി കാസർഗോഡ് ജില്ലാ സമ്മേളനം ജനുവരി 30-ന്

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ കെ.എം. ഷാജി സമ്മേളനത്തിൽ മുഖ്യാതിഥിയാകും. ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന് (കാസർഗോഡ്),

author-image
Ashraf Kalathode
New Update
622793340_122155473386945101_2961642765363904616_n

കുവൈറ്റ് സിറ്റി: കുവൈറ്റ് കെ.എം.സി.സി. കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ സമ്മേളനം ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടക്കും. മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്ന എ.പി. അബ്ദുള്ളയുടെ സ്മരണാർത്ഥം പ്രത്യേകം തയ്യാറാക്കിയ 'എ.പി. അബ്ദുള്ള സ്മാരക നഗറിലാണ്' സമ്മേളനം അരങ്ങേറുന്നത്.

പ്രമുഖരുടെ സാന്നിധ്യം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ കെ.എം. ഷാജി സമ്മേളനത്തിൽ മുഖ്യാതിഥിയാകും. ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന് (കാസർഗോഡ്), എ.കെ.എം. അഷ്‌റഫ് (മഞ്ചേശ്വരം), കുവൈറ്റ് കെ.എം.സി.സി മുൻ നാഷണൽ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം തുടങ്ങിയവർ വിശിഷ്ടാതിഥികളായി സംബന്ധിക്കും. കൂടാതെ കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക-വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

പുരസ്‌കാര സമർപ്പണം സമ്മേളനത്തിൽ വെച്ച് പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. അഹമ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരിക്ക് 'യൂത്ത് ഐക്കൺ' അവാർഡും, ടി.വി.എസ്. കമ്പനി ചെയർമാൻ ഹൈദർ അലിക്ക് 'കമ്മ്യൂണിറ്റി ബിസിനസ്' അവാർഡും സമ്മാനിക്കും.

സാന്ത്വന പദ്ധതികളുടെ പ്രഖ്യാപനം കാസർഗോഡിന്റെ സാംസ്‌കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതോടൊപ്പം മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളും ജില്ലാ കമ്മിറ്റി ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസത്തിനിടയിൽ അപകടം പറ്റിയും മറ്റും മുറിയിൽ കഴിയുന്നവർക്കായി, മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ പേരിൽ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു നൽകുന്ന 'തൽത്ത്വീഫ് സാന്ത്വന പരിചരണ പദ്ധതി' ഇതിൽ പ്രധാനമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലും പുതിയ കർമ്മപദ്ധതികൾ സമ്മേളനത്തിൽ പ്രഖ്യാപിക്കും.

വാഹന സൗകര്യം സമ്മേളന നഗരിയിലേക്ക് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക്: 51146115, 55991781, 60315598.

വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ ഖുത്തുബുദ്ദീൻ ബെൽക്കാട്, വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല കടവത്ത്, സുഹൈൽ ബല്ല, കബീർ തളങ്കര, സെക്രട്ടറിമാരായ റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, സി.പി. അഷ്‌റഫ് എന്നിവർ പങ്കെടുത്തു.

k m shaji