/kalakaumudi/media/media_files/2026/02/14/whatsapp-2026-02-14-10-40-31.jpeg)
https://dohanews.co/wta-qatar-open-victoria-mboko-and-karolina-muchova-set-up-final-showdown/
ദോഹ: ആവേശകരമായ സെമിഫൈനൽ പോരാട്ടങ്ങൾക്കൊടുവിൽ ഖത്തർ ടോട്ടൽ എനർജീസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനൽ ചിത്രം തെളിഞ്ഞു. കാനഡയുടെ പത്തൊൻപതുകാരിയായ വിക്ടോറിയ എംബോക്കോയും ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയുമാണ് കലാശപ്പോരാട്ടത്തിൽ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. മുൻ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ജെലീന ഒസ്റ്റാപെൻകോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് എംബോക്കോ ഫൈനലിലേക്ക് കുതിച്ചത്. സ്കോർ: 6-3, 6-2. ഈ വിജയത്തോടെ ലോക റാങ്കിംഗിൽ ആദ്യ പത്തിൽ ഇടംപിടിക്കുന്ന ആദ്യ കനേഡിയൻ താരം എന്ന ചരിത്രനേട്ടവും എംബോക്കോ സ്വന്തമാക്കി.
മറ്റൊരു സെമിയിൽ ഗ്രീക്ക് താരം മരിയ സക്കാരിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പതിനാലാം സീഡായ മുച്ചോവ ഫൈനലിൽ എത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്ന മുച്ചോവ 3-6, 6-4, 6-1 എന്ന സ്കോറിനാണ് വിജയം പിടിച്ചെടുത്തത്. തന്റെ കരിയറിലെ മൂന്നാമത്തെ ഡബ്ല്യു.ടി.എ 1000 ഫൈനലിനാണ് മുച്ചോവ ശനിയാഴ്ച ഇറങ്ങുന്നത്. നിലവിൽ മികച്ച ഫോമിലുള്ള യുവതാരം എംബോക്കോയും പരിചയസമ്പന്നയായ മുച്ചോവയും തമ്മിലുള്ള പോരാട്ടം ടെന്നീസ് ലോകം ഏറെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
