/kalakaumudi/media/media_files/2026/02/16/113158-2026-02-16-17-00-34.webp)
https://www.arabtimesonline.com/news/ramadan-timings-for-public-and-private-schools-in-kuwait/
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്ത് സുരക്ഷാ–പരിശോധനാ നടപടികൾ ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റമദാൻ മാസത്തിന്റെ പുണ്യം മുതലെടുത്ത് വാണിജ്യ കേന്ദ്രങ്ങളിലും പള്ളികൾക്ക് പരിസരങ്ങളിലും വർദ്ധിച്ചുവരുന്ന തെരുവുതെണ്ടൽ (Begging) തടയുന്നതിനായി പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു.
തെരുവുതെണ്ടലിൽ ഏർപ്പെടുന്നവരെ കണ്ടെത്തി ഉടനടി നാടുകടത്താനാണ് അധികൃതരുടെ തീരുമാനം. ഫാമിലി വിസയിലോ വിസിറ്റ് വിസയിലോ (Article 22) രാജ്യത്തുള്ളവർ ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെട്ടാൽ അവരുടെ താമസം നിയമവിരുദ്ധമായി കണക്കാക്കി സ്പോൺസർമാർക്കെതിരെയും കർശന നടപടിയുണ്ടാകും. സ്പോൺസർമാരെയും നാടുകടത്തൽ ഭീഷണി നേരിടേണ്ടി വരുമെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
/filters:format(webp)/kalakaumudi/media/media_files/2026/02/16/113159-2026-02-16-17-00-57.webp)
പരസ്യമായി ഭക്ഷണം കഴിച്ചാൽ ജയിൽശിക്ഷ
റമദാൻ മാസത്തിൽ പകൽ സമയങ്ങളിൽ പൊതുസ്ഥലങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കും. 1968-ലെ 44-ാം നമ്പർ നിയമപ്രകാരം, നോമ്പ് ലംഘിക്കുന്ന രീതിയിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്ക് ഒരു മാസം വരെ തടവോ 100 ദീനാർ പിഴയോ അല്ലെങ്കിൽ രണ്ട് ശിക്ഷകളുമോ ലഭിക്കാം. പള്ളികൾക്കും മാർക്കറ്റുകൾക്കും സമീപമുള്ള സിസിടിവി ക്യാമറകൾ നിരീക്ഷിച്ചാകും ഇത്തരം ലംഘനങ്ങൾ കണ്ടെത്തുക.
ട്രാഫിക് നിയന്ത്രണവും ഓഫീസ് സമയവും
റമദാനിലെ തിരക്ക് കണക്കിലെടുത്ത് റോഡുകളിൽ ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പട്രോളിംഗ് സംഘങ്ങളെ വിന്യസിക്കും. റമദാൻ കാലയളവിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന എമർജൻസി നമ്പറിൽ വിവരം അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
