/kalakaumudi/media/media_files/2025/06/24/in-memoeries-of-renjitha-2025-06-24-12-30-46.jpeg)
ബഷീര്‍ വടകര
ഗുജറാത്തിലെ വിമാന ദുരന്തത്തില്‍ കത്തിയമര്‍ന്ന് ബാക്കിയായ ഭൗതിക ശരീരം കുടുംബവും കേരളവും നോവോടെ ഏറ്റുവാങ്ങുമ്പോള്‍ എന്റെ കുടുംബത്തിന്റെ കൂടിസ്വകാര്യ ദുഃഖമായി മാറുകയാണ് ഈ ഒരു ദിവസം
അതിജീവന പാതയില്‍ പ്രവാസി നേഴ്‌സായിരുന്ന രഞ്ജിത പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ അബൂഹമൂറില്‍ ഒരു ക്ലിനിക്കല്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വാടകക്കെടുത്ത വില്ലയുടെ ഒരു ചെറിയ പോര്‍ഷനില്‍ ആയിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത്.
നിഷ്‌ക്കളങ്കമായി കുട്ടികളെപ്പോലെ സംസാരിക്കുകയും ഒരന്യദാബോധവും കാണിക്കാതെ എന്റെ കുടുംബത്തോടൊപ്പം സദാ സമയവും ചിലവഴിക്കുകയും ഞങ്ങളോടൊപ്പം കളിയും തമാശകളും പലപ്പോഴും ഭക്ഷണം പോലും ഞങ്ങള്‍ക്കൊപ്പം കഴിക്കുകയും ഒഴിവുദിനങ്ങളില്‍ ഔട്ടിങ്ങിന് വരെ ഒപ്പം കൂടിയിരുന്നവള്‍ ഒരു കുടുംബാംഗമെന്നോണം പ്രിയപ്പെട്ടവള്‍ ആയിരുന്ന ഞങ്ങള്‍ക്ക്...
2014 മെച്ചപ്പെട്ട മറ്റൊരു ജോലി കിട്ടി ഒമാനില്‍ പോയിട്ടും പലപ്പോഴും ഞങ്ങളെ ബന്ധപ്പെടാറുള്ള അത്രയേറെ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വേറിട്ട മനസ്സായിരുന്നു അവളുടേത് ...
പരിചയപ്പെട്ട ഏവര്‍ക്കും ഇഷ്ടക്കാരിയാകുന്ന പ്രകൃതമുള്ള രഞ്ജിതക്ക് ഈ ദുരന്തം നേരിട്ടതറിഞ്ഞ് അവളെ നേരിട്ട് അറിയാവുന്നവര്‍ക്കൊപ്പം എന്റെ വീടും ദുഃഖ കണ്ണീരിലാണ്....ഞങ്ങളോടൊപ്പം എല്ലാം നോമ്പുതുറകളിലും മറ്റു വിശേഷങ്ങള്‍ ദിവസങ്ങളിലും അവളും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു എന്നത് മനസ്സില്‍ മായാതെ കിടക്കുന്നു...
ശിഷ്ടകാലം ഇഷ്ടമക്കള്‍ക്കും രോഗിയായ അമ്മയെ പരിചരിച്ചും ജീവിക്കാന്‍ ആഗ്രഹിച്ച അവളെന്ന ആ അമ്മക്കിളിയുടെ അപ്രതീക്ഷിത വിയോഗം സഹിക്കാവുന്നതിലും അപ്പുറമാണ് .അവളെ അറിഞ്ഞവര്‍ക്കും ഇഷ്ടപ്പെട്ടവര്‍ക്കുമെല്ലാം...പ്രാരാബ്ദങ്ങളുടെയും ആകുലതകളുടെയും കയറ്റങ്ങള്‍ കയറാന്‍ ആവാതെ കടലിടുക്കുകള്‍ക്കപ്പുറത്തേക്ക് പറന്നു പോകാന്‍ വിധിക്കപ്പെട്ട് സ്വപ്നങ്ങള്‍ പൂവണിയാതെ ചിറക്റ്റുപോയ ഒരുപാടു മനുഷ്യരുടെ പ്രതീകമാണ് ഞങ്ങളുടെ പ്രിയപ്പെട്ട രഞ്ജിതയും...
എങ്കിലും മരുഭൂ ജീവിത തീഷ്ണതയുടെ മണല്‍ക്കാടുകളില്‍ എത്ര കാറ്റ് അടിച്ചാലും മഞ്ഞുപോകാതെ അടയാളമായ ചില മനുഷ്യരുടെ കൂട്ടത്തില്‍ പ്രിയപ്പെട്ടവളെ നീയും നിന്റെ വാക്കും പാട്ടും കളി തമാശകളും... ഒപ്പം നിന്റെ കുഞ്ഞിനെ നാട്ടില്‍ അമ്മയുടെ ചാരത്ത് ചേര്‍ത്ത് വെച്ച് വന്നതിന്റെ വിരഹ വേദനയുടെ അടക്കം പറഞ്ഞ ഓര്‍മ്മകളെല്ലാം ഞങ്ങളില്‍ ഇപ്പോഴും ഉണ്ട് ...
വിട പ്രിയ സഹോദരീ...