/kalakaumudi/media/media_files/2026/01/28/what-2026-01-28-15-17-48.jpeg)
കബീർ കൊണ്ടോട്ടി സൗദി അറേബ്യ
ജിദ്ദ: നമ്മിലെ നമ്മെ തിരിച്ചറിയാൻ മറ്റുള്ളവരിലേക്ക് നോക്കണമെന്നും ആ തിരിച്ചറിവിലേക്കുള്ള ഏറ്റവും വലിയ വഴികാട്ടി പുസ്തകങ്ങളാണെന്നും പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ജിദ്ദ കേരള പൗരാവലിയുടെ സാംസ്‌കാരിക വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസം എന്നത് കേവലം ഒരു ജീവിതസാഹചര്യമല്ല, മറിച്ച് മനുഷ്യനിലെ സ്വാതന്ത്ര്യബോധത്തെ ജ്വലിപ്പിക്കുന്ന ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. "ഗാന്ധിജി പോലും ഒരു പ്രവാസിയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ആ പ്രവാസകാലമാണ് സ്വാതന്ത്ര്യത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്," അദ്ദേഹം പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2026/01/28/whatsap-2026-01-28-15-18-22.jpeg)
അന്വേഷണത്തിന്റെ ആയുധം: സ്വയം അന്വേഷിക്കുന്ന ഒരു മനുഷ്യൻ ഓരോരുത്തരിലുമുണ്ട്. ആ അന്വേഷണത്തിന് കരുത്തേകുന്നത് വായനയാണ്. മികച്ച സാഹിത്യം നമ്മുടെ ചിന്താഗതികളെ വിപുലമാക്കുന്നു. വെറുപ്പിനെ അകറ്റി സ്നേഹിക്കുമ്പോഴാണ് മനുഷ്യൻ കൂടുതൽ സുന്ദരനാകുന്നത്.
നാം സ്വന്തം സങ്കൽപ്പത്തിലൂടെ ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുകയാണ്. എന്നാൽ പലപ്പോഴും തൊട്ടടുത്തിരിക്കുന്ന തികച്ചും അപരിചിതനായ ഒരാളാകാം നമ്മുടെ യഥാർത്ഥ രക്ഷകൻ.
ഷറഫിയ അബീർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വിഭാഗം കൺവീനർ ഉണ്ണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. അബീർ മാർക്കറ്റിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് ഇമ്രാൻ ആശംസകൾ നേർന്നു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി കൾച്ചറൽ വിംഗിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
/filters:format(webp)/kalakaumudi/media/media_files/2026/01/28/whatsa-2026-01-28-15-18-57.jpeg)
ചടങ്ങിൽ വെച്ച് സൗദ കാന്തപുരം രചിച്ച 'മഴമേഘങ്ങളെ പ്രണയിക്കുന്നവൾ' എന്ന പുസ്തകം ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് കൈമാറി. പൗരാവലി ഭാരവാഹികൾ അദ്ദേഹത്തിന് സ്മരണിക നൽകി ആദരിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. സഹീർ വലപ്പാട് സ്വാഗതവും റെമി ഹരീഷ് നന്ദിയും പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
