reception held for catholicos baselios marthoma mathews III by kcc dubai zone
കേരള കൗൺസിൽ ഓഫ് ചർച്ചസ് ദുബായ് സോണിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാഥോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി.ക്രൈസ്തവ ഐക്യത്തിൻ്റെ വേദികളായി പ്രവർത്തിക്കുന്ന കെസിസി പോലുള്ള സംഘടനകളുടെ സംരംഭങ്ങൾക്കും പ്രവർത്തനങ്ങൾക്കും കാതോലിക്കാ ബാവ തൻ്റെ അനുഗ്രഹവും പൂർണ പിന്തുണയും നൽകി.
യു.എസ്.എയിലേക്കുള്ള യാത്രാമധ്യേ കാഥോലിക്കാബാവയ്ക്ക് KCC ദുബായ് സോൺ പ്രസിഡന്റ് ഫാദർ ലിനു ജോർജ് , സെക്രട്ടറി ബ്ലെസ്സൻ ആന്റണി ഭാരവാഹികളായ സുജ ഷാജി, ടൈറ്റസ് പുല്ലൂരാൻ, ജോബി ജോഷ്വാ, മോൻസി ചെറിയാൻ, പോൾ പൂവ്വത്തേരിൽ എന്നിവർ സന്നിഹിതരായിരുന്നു.