/kalakaumudi/media/media_files/2026/02/08/whats-2026-02-08-16-12-00.jpeg)
മസ്കത്ത്: ഒമാനിലെ നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലുണ്ടായ വൻ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ലിവാ വിലായത്തിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച നടന്ന ദാരുണമായ ഈ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (CDAA) രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. തകർന്ന വാഹനങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാൻ സംഘത്തിന് ഏറെ പരിശ്രമിക്കേണ്ടി വന്നു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/filters:format(webp)/kalakaumudi/media/media_files/2026/02/08/whats-2026-02-08-16-12-38.jpeg)
അപകടത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അമിതവേഗതയാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ റോയൽ ഒമാൻ പോലീസ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: ശാഫി എം.കെ. കടപ്പാട്: ടൈംസ് ഓഫ് ഒമാൻ, മസ്കത്ത് ഡെയ്‌ലി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
