
saint marys youth association sharjah onam celebration inaguration
ഷാർജ: ഷാർജ സെൻ്റ് മേരീസ് ക്നാനായ പള്ളി യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സമൃദ്ധി 2024 ഓണാഘോഷം സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ജനറൽ സെക്രട്ടറി Dr. ജെറോ വർഗീസ് ഉദ്‌ഘാടനം ചെയ്തു.
വികാരി. ഫാ. ലിജോ ജോസഫ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. ലിബിൻ എബ്രഹാം, ഫാ സിജോ എബ്രഹാം, ഇടവക സെക്രട്ടറി ബെന്നി മത്തായി, ട്രസ്റ്റി ജോബി സഖറിയ, ജിബു കളപുരക്കൽ, കെ.വൈ.എ. സെക്രട്ടറി. ഷോൺ ജേക്കബ്ബ്, ടെന്നി സണ്ണി, സിയാ ജിതിൻ എന്നിവർ ആശംസകൾ അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികളും, വടംവലി മത്സരം, ഉറിയടി മത്സരം എന്നീ നാടൻ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. കലാപരിപാടികൾക് ശേഷം 'ഇശൽ ദുബൈയുടെ ’ഗാന സന്ധ്യയും നടന്നു.