/kalakaumudi/media/media_files/2024/12/28/iNIKJaPCNgJD5liQ5fRb.jpg)
റിയാദ്: തണുത്ത് വിറച്ച് സൗദി അറേബ്യ. ശീതക്കാറ്റുകള്‍ ശക്തമായതിനെ തുടര്‍ന്നാണിത്. അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണ് കാരണംശനിയാഴ്ച മുതല്‍ വടക്കന്‍, മധ്യ, വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി നേരത്തെ പ്രവചിച്ചിരുന്നു. ചൊവ്വാഴ്ച, വടക്കന്‍ അതിര്‍ത്തി മേഖലയില്‍ സ്ഥിതി ചെയ്യുന്ന തുറൈഫില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞിരുന്നു. ഇവിടെ ജലത്തിന്റെ ഉപരിതലം തണുത്തുറഞ്ഞതായും കുളങ്ങളിലും നദീതടങ്ങളിലും മഞ്ഞുപാളികള്‍ രൂപപ്പെട്ടതായും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
അല്‍ജൗഫ്, ഹാഇല്‍, ഖസീം, റിയാദ് എന്നിവിടങ്ങളിലാണ് വലിയ തണുപ്പ് അനുഭവപ്പെടുന്നത്. മാസം അവസാനത്തോടെ ശീതകാലത്തിനും അവസാനമാകും. തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാഗ്രത പാലിക്കണം, ബന്ധപ്പെട്ട അതോറിറ്റികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണം, കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ വിവരങ്ങള്‍ പരിശോധിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.