/kalakaumudi/media/media_files/2025/01/29/ZmWBv5IbJAkLw7JAnb7E.jpg)
train soudi Photograph: (train soudi)
സമാനതകളില്ലാത്ത ആഡംബര അനുഭവം നല്‍കുന്ന, മിഡില്‍ ഈസ്റ്റിലെ ആദ്യ ആദ്യ പഞ്ചനക്ഷത്ര ആഡംബര ട്രെയിന്‍ യാത്രികര്‍ക്കായി ഒരുക്കി സൗദി അറേബ്യ.
ഇറ്റാലിയന്‍ കമ്പനി ആഴ്സനലാണ് ട്രെയിന്‍ നിര്‍മ്മിക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ സൗദി സന്ദര്‍ശനത്തിനിടെയാണ് ട്രെയിനിന്റെ അന്തിമ രൂപരേഖ പുറത്തുവിട്ടത്. മരുഭൂമിയിലെ പരിസ്ഥിതിയും സൗദി പൈതൃകവും സമന്വയിപ്പിക്കുന്നതാണ് ട്രെയിനിന്റെ ഇന്റീരിയര്‍ ഡിസൈന്‍. 461 കോടി രൂപ മുതല്‍മുടക്കിലാണ് ട്രെയിന്‍ നിര്‍മ്മിക്കുന്നത്. 34 ആഡംബര സ്യൂട്ടുകള്‍ അടങ്ങുന്ന 14 ബോഗികളാണ് ട്രെയിനിനുണ്ടാകുക. റിയാദം നഗരത്തില്‍ നിന്നാരംഭിക്കുന്ന വടക്കന്‍ ശൃഖലകളിലൂടെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. സാംസ്‌കാരിക മന്ത്രാലയം യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താന്‍ സമ്പന്നമായ കലാസാംസ്‌കാരിക പരിപാടികള്‍ ട്രെയിനിനുള്ളില്‍ അവതരിപ്പിക്കും. സമാനതകളില്ലാത്ത ആഡംബര അനുഭവം നല്‍കുന്നതിന് മാത്രമല്ല, സൗദി അറേബ്യയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും യാത്രക്കാര്‍ക്ക് ഇഴുകിച്ചേരുന്നതിനും വേണ്ടിയാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ഊഷ്മളതയും ആതിഥ്യമര്യാദയും പ്രകടമാക്കുന്ന കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ച ഗംഭീരമായ സ്വീകരണ വിശ്രമമുറികളാണ് ഇതിന്റെ ഇന്റീരിയര്‍ സവിശേഷതകള്‍.