ദുബായ്: സൗദി ഫുട്ബോൾ താരം ഫഹദ് അല്‍ മുവല്ലാദിനെ ദുബായിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ദുബായിൽ അവധി ആഘോഷിക്കാനെത്തിയതായിരുന്നു.
അബദ്ധത്തിൽ ഫ്ലാറ്റിന്‍റെ ബാൽക്കണിയില്‍ നിന്ന് താഴേയ്ക്ക് വീണതാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് ദുബായ് പൊലീസ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അൽ മുവല്ലദിന്‍റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തെ പരിചരിക്കാൻ വിദഗ്ധ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഫലം ലഭിച്ചതിന് ശേഷം ബന്ധപ്പെട്ട അധികാരികളുമായി പങ്കിടുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.