/kalakaumudi/media/media_files/2025/07/11/kuwait-heat-2025-07-11-15-10-59.png)
കുവൈത്ത് സിറ്റി : ഉഷ്ണതരംഗ സീസണ്‍ കുവൈത്തില്‍ ജൂലൈ 16ന് ആരംഭിക്കും.സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അറബ് യൂണിയന്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് സ്‌പേസ് സയന്‍സസ് അംഗം ബാദര്‍ അല്‍ ഒമറ മുന്നറിയിപ്പ് നല്‍കി. ഈ ചൂടുകാലത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ജെമിനി നക്ഷത്രം ഉദിക്കുന്നതു മുതല്‍ അല്‍ കുലൈബിന്‍ നക്ഷത്രം ഉദിക്കുന്നത് വരെ 26 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ ഉഷ്ണതരംഗം.അതിനുശേഷം താപനില ക്രമേണ കുറഞ്ഞുതുടങ്ങുമെന്നും വേനല്‍ക്കാലം അവസാനിക്കുന്നതുവരെ ഇത് തുടരുമെന്നും അല്‍ ഒമറ അറിയിച്ചു.ഓഗസ്റ്റ് പകുതിയോടെ ഉഷ്ണതരംഗം കുറയുകയും ഉയര്‍ന്ന താപനില ക്രമേണ താഴുകയും ചെയ്യും. ഓഗസ്റ്റ് 24ന് വേനല്‍ക്കാലത്തെ അവസാന നക്ഷത്രമായ സുഹൈലില്‍ എത്തും. സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ താപനില കുറയുകയും രാത്രികാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടാനും ആരംഭിക്കും.