/kalakaumudi/media/media_files/2025/09/12/sharjah-2025-09-12-15-04-32.jpg)
മാനവികതയുടെ മഹത് ദര്‍ശനം ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിച്ച മഹാഗുരുവാണ് നാരായണഗുരുദേവന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
ഷാര്‍ജ: ഷാര്‍ജയിലെ ലുലു സെന്‍ട്രല്‍ മാള്‍ ഹാളില്‍ ഭംഗിയോടെ സംഘടിപ്പിച്ച ഗുരുജയന്തിപൊന്നോണം ആഘോഷംഎന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്തു.ഗുരു വിചാരധാരയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സംഘടനാ പ്രസിഡന്റ് പി.ജി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യപ്രഭാഷണം മുരളീധര പണിക്കര്‍ അവതരിപ്പിച്ചു.ഒ.പി. വിശ്വഭരന്‍ സ്വാഗതവും ട്രഷറര്‍ പ്രഭാകരന്‍ പയ്യന്നൂര്‍ നന്ദിയും രേഖപ്പെടുത്തി.
ഡോ. സാലാ മുഹമ്മദ് (ബെല്‍ഫാസ്റ്റ് അല്‍ മാരസ്ദ), വ്യവസായി റോയല്‍ സുഗതന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി പ്രകാശ്, അഡ്വ. വൈ.എ. റഹീം, സുരേഷ് വെള്ളിമുറ്റം, ശ്യാം പി. പ്രഭു, ബിനുമനോഹരന്‍, ഷാജി ശ്രീധരന്‍, വന്ദനാ മോഹന്‍, അതുല്യ വിജയകുമാര്‍ എന്നിവര്‍ ഗുരുജയന്തി ആശംസകള്‍ നേര്‍ന്നു.
പുരസ്‌കാരങ്ങള്‍
* ഗുരുദേവ പുരസ്‌കാരം (മികച്ച പാര്‍ലമെന്ററിയന്‍): എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.
* ഗുരുദേവ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്: നൗഷാദ് റഹ്‌മാന്‍
* യുവ സംരംഭക അവാര്‍ഡ്: സലിന്‍ സുഗതന്‍
* യുവ ഐക്കണ്‍ അവാര്‍ഡ്: കരണ്‍ ശ്യാം
* വനിതാ സംരംഭക അവാര്‍ഡ്: ദീജ സച്ചിന്‍
* സമഗ്ര സംഭാവനയ്ക്കുള്ള ഗുരുശ്രേഷ്ഠ അവാര്‍ഡ്: എ.കെ. ബുഖാരി
മാധ്യമ മേഖലയില്‍ ശ്രദ്ധേയ സേവനം നടത്തിയ ഇ.ടി. പ്രകാശ്, സാലിഹ്, ടി.എം. പ്രമദ് ബി.കുട്ടി എന്നിവര്‍ക്ക് ഗുരുദേവ മാധ്യമ പുരസ്‌കാരം നല്‍കി ആദരിച്ചു.
സ്വാമികളുടെ കാര്‍മികത്വത്തില്‍ നടന്ന ഗുരുപൂജയോടെയാണ് ദിനാഘോഷങ്ങള്‍ ആരംഭിച്ചത്. ചെണ്ടമേളം, താലപ്പൊലി, പുലികളി, മഹാബലിയുടെ വരവേല്‍പ്പ് എന്നിവയോടെ അതിഥികളെ സ്വീകരിച്ചു.സാംസ്‌കാരിക സമ്മേളനത്തിനുശേഷം യു.എ.ഇയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.പ്രശസ്ത പിന്നണി ഗായകന്‍ വിധു പ്രതാപ്യും ഗായിക രമ്യ നമ്പീഷന്‍യും നേതൃത്വം നല്‍കിയ സംഗീത ബാന്‍ഡിന്റെ ഗാനം പരിപാടിയുടെ ആകര്‍ഷണമായി.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. സമൃദ്ധമായ ഓണസദ്യയോടെയാണ് ഗുരുജയന്തിപൊന്നോണം ഷാര്‍ജയില്‍ വിജയകരമായി സമാപിച്ചത്.