"പരിമിതികളെ അതി ജീവിച്ച വീട്ടമ്മ "

മനോഹരമായ വിതാനിച്ച ഈ  പ്രകൃതിയിലലിയാതെ നമുക്ക് അങ്ങനെയാണ് മനുഷ്യനെന്ന പൂർണ്ണത പ്രാപിക്കാൻ കഴിയുക എന്നാണ് അവൾ എല്ലാരോടും പറയുക.

author-image
Vishnupriya
New Update
dc

ബഷീർ വടകര

ചിറകമുളച്ച പൂമ്പാറ്റയെ പോലെ ഇഷ്ടമുള്ളെടുത്തെല്ലാം യാത്ര ചെയ്ത് ഇഷ്ടമുള്ള യാത്രയെ ഇഷ്ടത്തോടെ സ്വപ്നാടനം പോലെയാക്കിയ സ്വപ്ന ഇബ്രാഹിം.

മനോഹരമായ വിതാനിച്ച ഈ  പ്രകൃതിയിലലിയാതെ നമുക്ക് അങ്ങനെയാണ് മനുഷ്യനെന്ന പൂർണ്ണത പ്രാപിക്കാൻ കഴിയുക എന്നാണ് അവൾ എല്ലാരോടും പറയുക.

കുഞ്ഞുനാളിൽ പിതാവ് ഇബ്രാഹിം കൂത്രാടത്തോടിനൊപ്പം ഗൂഡല്ലൂരിലെ എസ്റ്റേറ്റിനു മുകളിലേക്കുള്ള യാത്രകളിൽ ഒപ്പം ഉണ്ടായിരുന്ന കുഞ്ഞു സ്വപനക്ക് പിന്നീട് യാത്ര ഒരു ഹരമായി മാറുകയായിരുന്നു.

2016 ഒരുകൂട്ടം സുഹൃത്തുക്കളോടൊപ്പം ഇന്തോനേഷ്യയിലെ ബാലിയിലെ മൗണ്ട് ബാത്തൂർ കയറാൻ തീരുമാനിച്ചപ്പോൾ തുടരാനാവാതെ സഹയാത്രികരെല്ലാം യാത്രാമധ്യേ പിരിഞ്ഞെങ്കിലും  ഉയരം കൂടും തോറും മധുരം കൂടുമെന്ന് സ്വപ്നയുടെ വാക്ക് പോലെ സമുദ്രനിരപ്പിൽ നിന്ന് 5633 അടി ഉയരമുള്ള പർവ്വതം അവൾ ഒറ്റയ്ക്ക് കീഴടക്കുകയായിരുന്നു.

ശേഷം ചെറുതും വലുതുമായ 12 ഓളം മലനിരകളിൽ അവളുടെ യാത്രയുടെ ആത്മാവിഷ്കാരം പതിപ്പിച്ച കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്, താൻസാനിയയിലെ കിളിമഞ്ചാരോ, ഉത്തരാഖണ്ഡ്ലെ കോതാർ കാത്ത, ജോർജിയിലെ ചൗക്കി,അങ്ങനെ ഒരുപാട് മലയുടെ നെറുകകൾ അവൾ തൊട്ടവിസ്മയത്തിന്റെ തിളക്കം വാക്കുകളിൽ ഉണ്ടായിരുന്നു.

മലപ്പുറം കാട്ടുങ്ങലിൽ നിന്നുള്ള ഈ നാല്പത്കാരിയുടെ അടുത്ത സ്വപ്നം എവറസ്റ്റ് കീഴടക്കുക എന്നതാണ് അതിനു മാനസികമായും ശാരീരികമായി അവർ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
 
സ്വപ്ന കിളിമഞ്ചാരോ കീഴടക്കുമ്പോൾ ഉമ്മയുടെ സാഹസിക യാത്രകളെ പിന്തുടർന്ന് 11 വയസ്സുള്ള സാറ എന്ന മകളും കൂടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞത് ഏറെ കൗതുകകരമായി തോന്നി.

പാറിപ്പറന്ന് കുന്നും മലയും ദേശാതിരുകളും താണ്ടി യാത്ര ചെയ്യുന്ന സ്വപ്ന സമാനമായ വിസ്മയകരമായ അവളുടെ യാത്രയുടെ സ്വന്തം കഥകൾ എഴുതിയ ബുക്കുമായ് ഷാർജ്ജ രാജ്യാന്തര പുസ്തകോത്സവ വേദിയിലെ റൈറ്റേഴ്സ് ഏഴാം നമ്പർ ഹാളിൽ Z12 സ്റ്റാളിൽ ചെന്നാൽ സ്വപ്നയെ കാണാം.

അവളെഴുതിയ പുസ്തകം വാങ്ങി സഫലമായ യാത്രയുടെ കൗതുകങ്ങളെ അറിയാം.

 

book launch sharjah international book fest