/kalakaumudi/media/media_files/2025/08/08/gulf-2025-08-08-11-09-15.jpeg)
ബഷീര്‍ വടകര
മൂന്ന് മലയാളി സ്ത്രീകളുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഷാര്‍ജ പോലീസും ഇന്ത്യന്‍ അസോസിയേഷനും കലാകൗമുദി അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളും ആത്മഹത്യാ പ്രവണതയുള്ളവരെ ഉദ്ദേശിച്ച് നടത്തിയ കേമ്പയിന്‍ ഫലവത്തായതോടെ ആത്മഹത്യ പ്രവണതയില്‍ നിന്ന് പ്രവാസിയായ അധ്യാപികയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.
ആത്മഹത്യയ്ക്കായി ഒരുങ്ങിയ മലയാളി അധ്യാപികയുടെ സന്ദര്‍ഭോജിതമായ ഒരു ഇമെയില്‍ സന്ദേശം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞു.
''ഇനി ഞാന്‍ പോവുകയാണ്'' എന്ന അതീവ വേദനയോടെയുള്ള ആത്മഹത്യ മുന്നറിയിപ്പ് ഇമെയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ (IAS) സ്വീകരിച്ചതോടെ, അവരുടെ സമയോചിതമായ ഇടപെടലിലൂടെ പോലീസിനേയും ചേര്‍ത്തുകൊണ്ട് ജീവന്‍ രക്ഷിക്കാനുള്ള നീക്കം വിജയകരമായി നടന്നു.
ദാമ്പത്യ ജീവിതത്തില്‍ കടുത്ത മാനവീക സംഘര്‍ഷത്തിലായിരുന്ന ഷാര്‍ജയിലെ അധ്യാപിക ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഉടന്‍തന്നെ ഷാര്‍ജ പൊലീസ് കമ്മ്യൂണിറ്റി പ്രിവന്റീവ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് പെട്ടന്ന് തന്നെ അധ്യാപികയുടെ വാസസ്ഥലം കണ്ടെത്തുകയും കൃത്യമായ കൗണ്‍സിലിംങ്ങും പിന്തുണയും നല്കി അവരെ സുരക്ഷിതമാക്കുകയായിരുന്നു.
കൃത്യമായ മുന്നറിയിപ്പ് നല്കിയാല്‍ ആത്മഹത്യ ഒഴിവാക്കാവുന്ന സാഹചര്യമാണെന്ന് കാമ്പയില്‍ തെളിയിച്ചു വെന്ന് മാത്രമല്ല മാതൃകാപരമായ ഇടപെടലിനെ പ്രവാസി സമൂഹം പരക്കെ പ്രശംസിക്കപ്പെടുകയും ചെയ്യുകയാണ്.
2025 ആഗസ്റ്റ് 2-ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ 'RISE' (Reach, Inspire, Support, Empower) എന്ന പദ്ധതിക്ക് തുടക്കമിട്ടത്.
ആത്മഹത്യ, കുടുംബ പീഡനം, മാനസികാരോഗ്യ വിഷമതകള്‍ എന്നിവയുമായി പോരാടുന്ന expat കുടുംബങ്ങള്‍ക്കായി സൗജന്യ കൗണ്‍സിലിംഗ്, നിയമ സഹായം, സാമ്പത്തിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ നല്‍കുന്ന സേവനങ്ങള്‍.
'സമൂഹത്തിലെ ഓരോ ആത്മഹത്യയും നമ്മില്‍ ഓരോരുത്തരിലും പരാജയബോധം സൃഷ്ടിക്കുന്ന ഒന്നാണെന്നും കൈപിടിക്കാന്‍ തയ്യാറാകുമ്പോള്‍, ആത്മഹത്യ മാറ്റിവക്കാവുന്നതാണ്' എന്നതായിരുന്നു കാമ്പയിനിലൂടെ നടത്തിയ സന്ദേശം.
RISE സംരംഭത്തില്‍ പങ്കെടുക്കുന്നതിനായി പ്രവാസികള്‍ക്ക് അംഗങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഒരിക്കല്‍ സെഷനുകള്‍ നടത്തപ്പെടുന്നു. സ്ത്രീകളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് ശക്തമായ മാനസിക പിന്തുണയും പ്രചോദനവുമാണ് പദ്ധതിയുടെ ലക്ഷ്യം.
മുന്‍പുണ്ടായ ഇരട്ട ദുരന്തങ്ങള്‍ക്കും ശേഷം ശക്തമായ മുന്‍കരുതല്‍ നടപടികള്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാരണമായതില്‍ ആശ്വാസമുണ്ടെന്ന് ഒരു പ്രവാസി വനിത കൗമുദിയോട് അഭിപ്രായപ്പെട്ടു.
ഈ കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു വിവാഹിതരായ രണ്ടു മലയാളി സ്ത്രീകള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പ്രവാസി സമൂഹത്തില്‍ നടുക്കവും ദുഃഖവും സൃഷ്ടിച്ചു ത്
ശരീരികവും മാനസികവുമായ പീഡന പരാതികള്‍ക്കെതിരെ സമയോചിത ഇടപെടല്‍ മുന്‍കാലങ്ങളില്‍ കാര്യക്ഷമമായി ഉണ്ടായിരുന്നെങ്കില്‍ പല ദൗര്‍ഭാഗ്യ വാര്‍ത്തകളും ഒഴിവാക്കാനാകുമായിരുന്നു എന്നാണ് സാമൂഹികപ്രവര്‍ത്തകരുടെ അഭിപ്രായം.
അത്തരം പശ്ചാത്തലത്തിലാണ് IAS അടിയന്തിരമായി RISE പദ്ധതി ആവിഷ്‌കരിച്ചത്. ഷാര്‍ജ പൊലീസ്, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ആക്ടീവ് ചാരിറ്റബിള്‍ സംഘടനകള്‍ എന്നിവയും പദ്ധതിയില്‍ പങ്കാളികളായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഷാര്‍ജയിലെ അധ്യാപികയുടെ സംഭവം സമൂഹത്തിന്റെ മനസ്സിലേക്കുള്ള പ്രായോഗികമായ ബോധ്യമായി തീര്‍ന്നാല്‍ ഓരോ ആത്മഹത്യയും ഒഴിവാക്കാനാവുന്ന ചില നിര്‍ണായക നിമിഷങ്ങള്‍ തന്നെയാണ് എന്ന് ബോധ്യപ്പെടേണ്ടതുണ്ട്.
രാജ്യങ്ങളില്‍ മലയാളി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകളെ ഒഴിവാക്കാന്‍ പ്രയാസങ്ങളെ കാണുന്ന കണ്ണുകളും, കേള്‍ക്കുന്ന ചെവികളും, പ്രതികരിക്കാന്‍ തയ്യാറായ മനസ്സുകളുമാണ് നമുക്ക് വേണ്ടത് എന്ന് ഈ സംഭവം സാക്ഷ്യപ്പെടുകയാണ്
പതിതരായ ആളുകളെ ചേര്‍ത്ത് പിടിക്കുന്ന സംവേദന ക്ഷമതയുള്ള സാമൂഹിക ബോധമുള്ള ഒരു കൂട്ടായ്മ എല്ലായിടത്തും മാതൃകയായി ഉണ്ടാവുകയും ഇത്തരം ഇടപെടലുകള്‍ പ്രലോഭനങ്ങള്‍ കൊണ്ട് പ്രതിസന്ധിയിലായ ജീവിതങ്ങള്‍ തിരിച്ച് നല്‍കാനും കഴിയും എന്നതാണ് ഈ വാര്‍ത്തയുടെ ഏറ്റവും വലിയ ഗുണ പാഠമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര കലാ കൗമുദിയോട് അഭിപ്രായപ്പെട്ടു.