ആംബുലൻസുകൾക്ക് വഴിതടസ്സമുണ്ടാക്കിയാൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ഷാർജ പോലീസ്

റോഡുകളിൽ ആംബുലൻസുകൾക്ക് മുൻഗണന നൽകാത്തവർക്ക് കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്, ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ വാഹനങ്ങൾ തടസ്സമുണ്ടാക്കുന്നത് ഒരുകാലത്തും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

author-image
Ashraf Kalathode
New Update
download (1)

ഷാർജ: അടിയന്തര ഘട്ടങ്ങളിൽ സർവീസ് നടത്തുന്ന ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും വഴി നൽകാത്ത ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഷാർജ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ വാഹനങ്ങൾ തടസ്സമുണ്ടാക്കുന്നത് ഒരുകാലത്തും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

റോഡുകളിൽ ആംബുലൻസുകൾക്ക് മുൻഗണന നൽകാത്തവർക്ക് കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്: പിഴ: 3,000 ദിർഹം (ഏകദേശം 68,000 ഇന്ത്യൻ രൂപ).

ബ്ലാക്ക് പോയിന്റ്: ഡ്രൈവിംഗ് ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകൾ ചുമത്തും. വാഹനം കണ്ടുകെട്ടൽ: നിയമലംഘനം നടത്തുന്നവരുടെ വാഹനം 30 ദിവസത്തേക്ക് പോലീസ് കണ്ടുകെട്ടും.

download (2)

പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ: സൈറൺ മുഴക്കി വരുന്ന ആംബുലൻസുകൾ കണ്ടാൽ ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ ഷാർജ പോലീസ് ഓർമ്മിപ്പിച്ചു; വഴിമാറി നൽകുക: ആംബുലൻസ് വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിതമായി വശങ്ങളിലേക്ക് മാറി വഴി ഒരുക്കണം.

പിന്തുടരരുത്: ആംബുലൻസിന് പിന്നാലെ അമിതവേഗതയിൽ പോകുന്നതും ആംബുലൻസ് ഉണ്ടാക്കുന്ന വഴിയിലൂടെ തർക്കിച്ചു കയറുന്നതും കടുത്ത നിയമലംഘനമാണ്.

സിഗ്നലുകളിലെ ശ്രദ്ധ: ട്രാഫിക് സിഗ്നലുകളിൽ ആംബുലൻസുകൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കണം. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം വെട്ടിക്കരുതെന്നും നിർദ്ദേശമുണ്ട്.

എമർജൻസി വാഹനങ്ങളുടെ വഴി തടയുന്നവരെ പിടികൂടാൻ റോഡുകളിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ ആംബുലൻസുകളിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ക്യാമറകൾ വഴിയും നിയമലംഘകരെ തിരിച്ചറിയാൻ സാധിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഒരു സെക്കൻഡ് പോലും വിലപ്പെട്ടതാണെന്നും, പൊതുജനങ്ങളുടെ സഹകരണം ജീവൻ രക്ഷിക്കാൻ അത്യാവശ്യമാണെന്നും ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു.

securitywarning