ഷാര്‍ജയില്‍ 98-ാമത് ഗുരു മഹാസമാധി ഭക്തിനിര്‍ഭരമായി ആചരിച്ചു

സംഘടന പ്രസിഡന്റ് പി.ജി. രാജേന്ദ്രന്‍ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്, ഇന്ത്യയിലും വിദേശരാജ്യങ്ങളിലും 103-ത്തിലധികം ഗുരുദേവ പ്രഭാഷണ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ പ്രഭാഷണ പ്രതിഭയായ 10 വയസ്സുകാരി കുമാരി ഗൗരിനന്ദ ഗുരുവിന്റെ ജീവിത മഹാത്മ്യം ഗംഭീരമായി അവതരിപ്പിച്ചു

author-image
Biju
New Update
DUBAI

ഷാര്‍ജ: ഗുരു വിചാരധാരയുടെ ആഭിമുഖ്യത്തില്‍ 98-ാമത് ശ്രീനാരായണഗുരു മഹാസമാധി ദിനം ഭക്തിനിര്‍ഭരമായി ആചരിച്ചു. ഷാര്‍ജ മുബാറക് സെന്ററിലെ എംപിയര്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടന്നത്.

സംഘടന പ്രസിഡന്റ് പി.ജി. രാജേന്ദ്രന്‍ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്, ഇന്ത്യയിലും വിദേശരാജ്യങ്ങളിലും 103-ത്തിലധികം ഗുരുദേവ പ്രഭാഷണ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ പ്രഭാഷണ പ്രതിഭയായ 10 വയസ്സുകാരി കുമാരി ഗൗരിനന്ദ ഗുരുവിന്റെ ജീവിത മഹാത്മ്യം ഗംഭീരമായി അവതരിപ്പിച്ചു. 

dubai 2

ഗുരു വിചാരധാരയുടെ പൊന്നാടയും മോമെന്റോയും നല്‍കി അവരെ ആദരിച്ചു.
ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, സമൂഹ പ്രാര്‍ത്ഥന, ഭജന, മഹാപ്രസാദ വിതരണം തുടങ്ങി വിവിധ ചടങ്ങുകള്‍ നടന്നു. ശ്രീ ചന്ദ്രബാബു പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.

ജനറല്‍ സെക്രട്ടറി ഒ.പി. വിശ്വംഭരന്‍, ട്രഷറര്‍ പ്രഭാകരന്‍, പയ്യന്നൂര്‍ ഷാജി, ശ്രീധരന്‍ വിജയകുമാര്‍, സി.പി. മോഹന്‍, വിജയകുമാര്‍ (ഇരിങ്ങാലക്കുട), വനിതാ വിഭാഗം പ്രസിഡന്റ് വന്ദന മോഹന്‍, ലളിതാ വിശ്വംഭരന്‍, മഞ്ജു വിനോദ്, ദിവ്യ മണി, രാഗിണി മുരളീധരന്‍, അമ്പിളി വിജയ്, ഉഷ ചന്ദ്രബാബു, രഞ്ജിനി പ്രഭാകരന്‍, അതുല്യ വിജയകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

sreenarayana guru