കെ.ഡി.എന്‍.എ ഷിഫാ അല്‍ ജസീറ മലബാര്‍ മഹോത്സവം 2026 ന്റെ കുപ്പണ്‍ പ്രകാശനം ചെയ്തു

കെ.ഡി.എന്‍.എ പ്രസിഡന്റ് സന്തോഷ് പുനത്തില്‍ അദ്യക്ഷനായിരുന്നു. അല്‍ മുല്ല എക്‌സ്ചേഞ്ച്, മംഗോ ഹൈപ്പര്‍. ടാര്‍ജെറ്റ് കാറ്ററിംഗ് എന്നിവര്‍ മലബാര്‍ മഹോത്സവത്തിന്റെ മറ്റു പ്രധാന പ്രയോജകരായിരിക്കും

author-image
Biju
New Update
alshifa

കുവൈത്ത് സിറ്റി: ഫെബ്രുവരി 13 വെള്ളിയാഴ്ച കോഴിക്കോട്ടങ്ങാടി' (ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഗൗണ്ടില്‍ വെച്ച് നടക്കുന്ന കെ.ഡി.എന്‍.എ ഷിഫാ അല്‍ ജസീറ മലബാര്‍ മഹോത്സവം 2026 ന്റെ ഫ്രീ എന്‍ട്രി കുപ്പണ്‍ അബ്ബാസിയ നൈസ് റെസ്റ്റാറ്റാന്റില്‍ വെച്ച് ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്റര് ഹെഡ് ഓഫ് ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് ഡെവലപ്പ്‌മെന്റ് അസിം സേട്ട് സുലൈമാന്‍ പ്രകാശനം ചെയ്തു. കെ.ഡി.എന്‍.എ പ്രസിഡന്റ് സന്തോഷ് പുനത്തില്‍ അദ്യക്ഷനായിരുന്നു. അല്‍ മുല്ല എക്‌സ്ചേഞ്ച്, മംഗോ ഹൈപ്പര്‍. ടാര്‍ജെറ്റ് കാറ്ററിംഗ് എന്നിവര്‍ മലബാര്‍ മഹോത്സവത്തിന്റെ മറ്റു പ്രധാന പ്രയോജകരായിരിക്കും.

പ്രശസ്ത നടന്‍ ഹരീഷ് പെരടി ഉദ്ഘാടനം ചെയുന്ന സാംസ്‌കാരിക സമ്മേളനം, നാട്ടില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെടുക്കുന്നതായ വിവിധയിനം കലാവിരുന്ന്, മലബാര്‍ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാ മത്സരങ്ങള്‍. മൈലാഞ്ചി മത്സരം തുടങ്ങിയവ മഹോത്സവത്തിന് മാറ്റുകൂട്ടും. ഫ്രീ എന്‍ട്രി കുപ്പണ്‍ നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കും.

കൃഷ്ണന്‍ കടലുണ്ടി, സുരേഷ് മാത്തൂര്‍. ഇലിയാസ് തോട്ടത്തില്‍, ബഷീര്‍ ബാത്ത, മന്‍സൂര്‍ ആലക്കല്‍, ലീന റഹ്‌മാന്‍, സന്ധ്യ ഷിജിത്ത്. റൗഫ് പയ്യോളി. ഷാജഹാന്‍ താഴത്ത് കളത്തില്‍ ഷംസീര്‍ വി.എ. തുളസീധരന്‍ തോട്ടക്കര തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും മലബാര്‍ മഹോത്സവം ട്രഷറര്‍ പ്രതുപ്നന്‍ നന്ദിയും പറഞ്ഞു.