കുടുംബ സംരക്ഷണ നടപടികൾ ശക്തിപ്പെടുത്താൻ ശൂറ കൗൺസിൽ ചർച്ച നടത്തി

സ്ത്രീകൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള സംരക്ഷണ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ആവശ്യമായ നയപരമായ മാറ്റങ്ങളാണ് യോഗത്തിൽ പ്രധാനമായും പരിഗണിച്ചത്.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-15 at 6.26.48 PM

മസ്കത്ത്: ഒമാൻ ശൂറ കൗൺസിൽ  കുടുംബ സംരക്ഷണവും സാമൂഹ്യ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സംബന്ധിച്ച് പ്രത്യേക ചർച്ച നടത്തി. സ്ത്രീകൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള സംരക്ഷണ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ആവശ്യമായ നയപരമായ മാറ്റങ്ങളാണ് യോഗത്തിൽ പ്രധാനമായും പരിഗണിച്ചത്.

WhatsApp Image 2026-02-15 at 6.26.48 PM (1)


കുടുംബ ഐക്യം ഉറപ്പാക്കുക, സാമൂഹിക പ്രശ്നങ്ങൾ തടയുക, ദുരിതബാധിതർക്കുള്ള പിന്തുണ വർധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി വിവിധ നിർദേശങ്ങൾ അംഗങ്ങൾ മുന്നോട്ടുവച്ചു. പ്രതിരോധപരമായ സാമൂഹ്യ പദ്ധതികൾ, കൗൺസലിംഗ് സേവനങ്ങൾ, നിയമ സഹായ സംവിധാനങ്ങൾ എന്നിവ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.


ശൂറ കൗൺസിൽ ചെയർമാൻ ഖാലിദ്  ഹിലാൽ അൽ മവാലി അധ്യക്ഷത വഹിച്ച യോഗത്തിൽ, സർക്കാർ സ്ഥാപനങ്ങളും സാമൂഹ്യ സംഘടനകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് ഊന്നിപ്പറഞ്ഞു. യോഗത്തിൽ ഒമാൻ സാമൂഹിക വികസന മന്ത്രിയും ഡോ.ലൈല അഹ്മദ് നജ്ജാറും പങ്കെടുത്തു. കുടുംബ സ്ഥിരതയും സാമൂഹ്യ സമാധാനവും രാജ്യത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കുടുംബ ക്ഷേമ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികൾ തുടർച്ചയായി വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ശൂറ കൗൺസിൽ അറിയിച്ചു.
________
റിപ്പോർട്ട് -ശാഫി എം.കെ
കടപ്പാട് -ടൈംസ് ഓഫ് ഒമാൻ

Hashfucture: in transportation and commodity sectors Future movements will be discussed