ദുബായില്‍ സ്മാര്‍ട്ട് വാടക സൂചിക വരുന്നു

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിവരങ്ങള്‍ സുതാര്യമാകുന്നതിന് ജനുവരിയില്‍ നടപ്പിലാക്കുന്ന പുതിയ സംവിധാനം സഹായകമാകും

author-image
Prana
New Update
uae

ദുബായില്‍ വാടക നിര്‍ണയിക്കാന്‍ സ്മാര്‍ട്ട് വാടക സൂചിക നടപ്പിലാക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിവരങ്ങള്‍ സുതാര്യമാകുന്നതിന് ജനുവരിയില്‍ നടപ്പിലാക്കുന്ന പുതിയ സംവിധാനം സഹായകമാകും.ഭൂവുടമകള്‍,വാടകക്കാര്‍,നിക്ഷേപകര്‍ എന്നിവര്‍ക്ക് വളരെ ഉപകാരപ്രദമാകുന്നതാണ് സ്മാര്‍ട്ട് വാടക സൂചിക. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും പുതിയതും കൃത്യവുമായ വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ സ്മാര്‍ട്ട് വാടക സൂചിക വാടക നിര്‍ണയിക്കുന്നതിനും പുതുക്കുന്നതിനും സഹായകമാകും. (രമൃറ 1റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കൃത്യമായ വിവര നിര്‍ണയത്തിന് സ്മാര്‍ട്ട് വാടക സൂചിക )
തത്സമയ ഇടപാടുകളില്‍ നിന്ന് ശേഖരിക്കുന്നതും എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ ഡാറ്റയാണ് പുതിയ സൂചികയില്‍ നിന്ന് ലഭ്യമാകുക. അത്യാധുനിക സാങ്കേതികവിദ്യകളെ റിയല്‍ എസ്റ്റേറ്റ് രംഗവുമായ യോജിപ്പിക്കുന്നതാണ് പുതിയ സംവിധാനം.
കഴിഞ്ഞ നാല് വര്‍ഷമായി ദുബായിലെ വാടക വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എമിറേറ്റിലേക്ക് പുതിയ താമസക്കാരുടെയും നിക്ഷേപകരുടെയും വരവ് വാടക വര്‍ധനവിന് കാരണമായി. വില്ലകളുടെ വാടകയില്‍ വര്‍ഷാവര്‍ഷം 13 ശതമാനം വര്‍ധനവുണ്ടായി, അതേ കാലയളവില്‍ അപ്പാര്‍ട്ട്മെന്റ് വാടകയില്‍ 19 ശതമാനം കുത്തനെ വര്‍ധനയുണ്ടായി. പുതിയ വീടുകള്‍ക്കായുള്ള ആവശ്യം എമിറേറ്റില്‍ വിതരണത്തേക്കാള്‍ കൂടുതലാണ്, ഇത് നഗരത്തിന്റെ എല്ലാ സെഗ്മെന്റുകളിലുമുള്ള വാടകയില്‍ വര്‍ദ്ധനവിന് കാരണമാകുന്നു. 2024-ന്റെ മൂന്നാം പാദത്തില്‍, ദുബായിലുടനീളം ഏകദേശം 9,157 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു, 

uae dubai