എസ്.എം.സി.എ കുവൈറ്റ് പേൾ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി

സി ന്യൂസ് മീഡിയ സി.ഇ.ഒ ഡോ. ലിസി ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബോബിൻ ജോർജ് സ്വാഗതം ആശംസിച്ചു. സംഘടനയുടെ മുപ്പത് വർഷത്തെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അംഗങ്ങളെ ചടങ്ങിൽ സ്മരണിക നൽകി ആദരിച്ചു.

author-image
Ashraf Kalathode
New Update
11304187226964093739

കുവൈത്ത് സിറ്റി: സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ്.എം.സി.എ) കുവൈറ്റിന്റെ പേൾ ജൂബിലി വർഷാഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. ഒരു വർഷം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ സമാപന സമ്മേളനം ജനുവരി 30-ന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു. അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയും മുൻ പ്രസിഡന്റുമായ ജേക്കബ് പൈനാടത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എസ്.എം.സി.എ കുവൈറ്റ് പ്രസിഡന്റ് ആന്റണി മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സി ന്യൂസ് മീഡിയ സി.ഇ.ഒ ഡോ. ലിസി ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ബോബിൻ ജോർജ് സ്വാഗതം ആശംസിച്ചു. സംഘടനയുടെ മുപ്പത് വർഷത്തെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അംഗങ്ങളെ ചടങ്ങിൽ സ്മരണിക നൽകി ആദരിച്ചു. പേൾ ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ക്വിസ് മത്സരങ്ങൾ, ചെസ്സ് ചാമ്പ്യൻഷിപ്പ്, കരോൾ മത്സരം, എക്യൂമെനിക്കൽ കോൺഫറൻസ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടന സംഘടിപ്പിച്ചത്.

ആർട്സ് കൺവീനർ ഷിജോ വർഗീസിന്റെ നേതൃത്വത്തിൽ വിവിധ ഏരിയകളിൽ നിന്നുള്ള കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. സംഘടനയുടെ മുൻ ഭാരവാഹികൾ, ജൂബിലി കമ്മിറ്റി പ്രതിനിധികൾ, വനിതാ വിംഗ്, എസ്.എം.വൈ.എം, ബാലദീപ്തി എന്നിവയുടെ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ മാർട്ടിൻ പടുവൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. വിവിധ ഏരിയ ഭാരവാഹികളും വാര്ഡ് പ്രതിനിധികളും ആഘോഷങ്ങളുടെ വിജയത്തിനായി നേതൃത്വം നൽകി.

agent smith