/kalakaumudi/media/media_files/2025/08/01/pukavali-2025-08-01-17-04-18.jpeg)
ബഷീര്‍ വടകര
ദുബായ് : കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം (ഏകദേശം ?1.19 ലക്ഷം) വരെ പിഴ ചുമത്താന്‍ സാധ്യത. കുട്ടികളുടെ അവകാശ സംരക്ഷണ നിയമത്തിന്റെ ഭാഗമായി നിയമം കൂടുതല്‍ കര്‍ശനമാക്കിയാണ് അധികൃതരുടെ നീക്കം.
പുകയില ഉത്പന്നങ്ങള്‍ കുട്ടികള്‍ക്ക് വില്‍ക്കുകയോ വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ കുറഞ്ഞത് മൂന്നുമാസം തടവും 15,000 ദിര്‍ഹം (ഏകദേശം ?3.58 ലക്ഷം) പിഴയും ശിക്ഷയായി ലഭിക്കും. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ബാധിക്കുന്ന മറ്റു വസ്തുക്കളും ഈ നിയമത്തിന് കീഴിലാണ് വരുന്നത്.
മദ്യപാന ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമായ ഏതെങ്കിലും വസ്തുക്കളും കുട്ടികള്‍ക്ക് വില്‍ക്കുന്നവര്‍ക്കും ഈ ശിക്ഷ ബാധകമാണ്. സ്വകാര്യയവസായ മേഖലയെ അടക്കം ഏര്‍പ്പെടുത്തിയ നിയമപ്രകാരമാണ് നടപടികള്‍.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സംരക്ഷിക്കാനുള്ള ഉദ്ദേശത്തോടെയാണ് നിയമം ശക്തിപ്പെടുത്തുന്നത്. കുടുംബങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും വേണ്ടിയാണ് പുതിയ മുന്നറിയിപ്പ്.നടപടികള്‍ക്കായി പൊലീസും സാമൂഹിക സംരക്ഷണ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ അറിയിച്ചു.