വാർഷിക സമ്മേളനാഘോഷത്തിൽ ശ്രീ നാരായണ ഗുരുകുലം കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

എറണാകുളം കോലഞ്ചേരി ശ്രീ നാരായണ ഗുരുകുലം കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ യു എ ഇ കൂട്ടായ്മ കുടുംബ സംഗമവും സ്റ്റേജ് ഷോയും സംഘടിപ്പിച്ചു.

author-image
Rajesh T L
New Update
alumni

ദുബായ്:- എറണാകുളം കോലഞ്ചേരി ശ്രീ നാരായണ ഗുരുകുലം കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ യു എ ഇ കൂട്ടായ്മ കുടുംബ സംഗമവും സ്റ്റേജ് ഷോയും സംഘടിപ്പിച്ചു.

“അവിസ് ഓസ്ട്രേലിയ സംഗമം 2025” എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് അമീർ സിറാജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രമുഖ റേഡിയോ അവതാരകനും , മാധ്യമ പ്രവർത്തകനുമായ അനൂപ് കീച്ചേരി , ക്ലിനിക്കൽ സൈക്കോളജിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ Dr. സിജി രവീന്ദ്രൻ, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

പ്രോഗ്രാം കൺവീനർ ഷമീർ അക്ബർ പരിപാടിക്ക് നേതൃത്വം നല്കി. കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങളും കലാപ്രകടനങ്ങളും നടത്തി. ഇന്ദ്രി ടീം ഒരുക്കിയ ചെണ്ട മേളവും ജിസബ്ജ യുടെ ഡി ജെ യും ചെല്ലൻ ഒരുക്കിയ വാട്ടർ ഡ്രമ്മും പരിപടിക്കു നിറപ്പകിട്ടു നല്കി. ജനറൽ സെക്രട്ടറി അജു സാജു സ്വാഗതവും ട്രഷറർ സഞ്ജൻ സജു നന്ദിയും പറഞ്ഞു.

kerala gulf news