സ്റ്റേജ് യുഎഇ സംഗീത കൂട്ടായ്മയുടെ 10-ാം വാർഷിക പരിപാടി ''നവരാത്രി സംഗീതോത്സവം''

നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചു വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം യു.എ.ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോക്ടർ മുഹമ്മദ് സായിദ് അൽ കിന്ദി ഉൽഘാടനം ചെയ്തു. UAE ചെയർമാൻ എൻ. മുരളീധര പണിക്കർ, എം ടി പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

author-image
Greeshma Rakesh
Updated On
New Update
stage UAE celebrating 10th year of music festival named navarathri sangeetholsavam

നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചു വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം യു.എ.ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോക്ടർ മുഹമ്മദ് സായിദ് അൽ കിന്ദി ഉൽഘാടനം ചെയ്തു.

ദുബായ് : സ്റ്റേജ് യുഎഇ സംഗീത കൂട്ടായ്മയുടെ പത്താം വാർഷിക പരിപാടികളോടനുബന്ധിച്ചു "നവരാത്രി സംഗീതോത്സവം" ദുബായ് ഗ്ലാൻഡേൽ ഇൻ്റർനാഷണൽ സ്‌കൂളിൽ വിപുലമായ പരിപാടികളോടെ നടന്നു. സ്റ്റേജ് UAE ചെയർമാൻ എൻ. മുരളീധര പണിക്കർ ഭദ്ര ദീപം കൊളുത്തി സംഗീതോത്സവം ഉൽഘാടനം ചെയ്തു.  

നൂറോളം സംഗീത വിദ്യാർത്ഥികളും അദ്ധ്യാപകരും രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ നടന്ന സംഗീത അർച്ചനയിൽ പങ്കെടുത്തു. നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ചു വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം യു.എ.ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോക്ടർ മുഹമ്മദ് സായിദ് അൽ കിന്ദി ഉൽഘാടനം ചെയ്തു.

സ്റ്റേജ് UAE ചെയർമാൻ എൻ. മുരളീധര പണിക്കർ, എം ടി പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞ ഡോക്ടർ എൻ. ജെ. നന്ദിനിയുടെ സംഗീത കച്ചേരി  അവതരിപ്പിച്ചു. കാർത്തിക് മേനോൻ വയലിനിലും, എൻ ജെ നന്ദഗോപാൽ മൃദംഗത്തിലും അമൃത് കുമാർ മുഖർശംഖിലും സംഗീത കച്ചേരിയ്ക്ക് അകമ്പടി നൽകി.

സംഗീതാർച്ചനയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. പ്രശസ്ത സംഗീതജ്ഞ ഡോക്ടർ എൻ. ജെ. നന്ദിനി, കാർത്തിക് മേനോൻ, എൻ ജെ നന്ദഗോപാൽ, അമൃത് കുമാർ, എം ടി പ്രദീപ് കുമാർ എന്നിവർക്ക് പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിച്ചു. അഞ്ഞൂറിൽ പരം സംഗീത സ്നേഹികൾ സംഗീത കച്ചേരിയിൽ പങ്കെടുത്തു.

https://fb.watch/v3faJkBQs4/
navarathri sangeetholsavam gulf news stage UAE