/kalakaumudi/media/media_files/2026/02/17/whats-2026-02-17-17-41-09.jpeg)
തെരുവ്
|കവിത|
സവിത കെ കുറുപ് അബ്ബാസിയ, കുവൈറ്റ്
തെരുവിലാകോണിലൊരു നിഴൽപ്പാടുണ്ട്
ചവിട്ടേറ്റുപതിഞ്ഞ,
മരിച്ചിട്ടും പിന്നെയും ചതഞ്ഞു മരിച്ച
എൻ്റെ നിഴൽപ്പാട്...
പട്ടിണിയാൽപ്പൊള്ളിയ പാരമ്പര്യമോന്തായത്ത് തൂങ്ങിയാടിയ
എല്ലിൻകൂടുകൾക്ക്കൂട്ടാകാതെപോയൊരെൻ്റെനിഴൽ...
കറുപ്പും വെളുപ്പും അന്യോന്യം വെട്ടി മരിച്ച തെരുവിൽ
ചിതറിത്തെറിച്ച എൻ്റെ നിലവിളികൾ....
ഗദ്ഗദങ്ങൾ......
കണ്ണീരിൽ നനഞ്ഞൊട്ടിയെൻ്റെ കവിളിൽ ചിരിത്തുമ്പ-
വിടരുന്നെന്നാർത്തു പറഞ്ഞുചിരിച്ചും, ഒടുവിലവർ-
തെരുവുനായകളായി പരിണമിച്ചു മണംപിടിച്ചു കൊതിതീരുംവരെ
തിന്നു പശയിടക്കിയതും, വിളറിവിണ്ട തെരുവിൽ
പുകഞ്ഞു നീറിയ എൻ്റെയെൻ്റെ മാത്രം നിഴൽ...
ഇതു തെരുവത്രേ..
പ്രണയസംഗീതം പൊഴിച്ചുവിടരുമാ-
വസന്തത്തിന് പകലിരവിലെവിടെയോ നിതാന്തനിത്യത.
ശവങ്ങൾ സഞ്ചരിക്കുന്നു......
അറ്റുപോയൊരാ കിനാവിൻ
ലക്ഷ്യമില്ലാതങ്ങോളമിങ്ങോളം.
മരണഗന്ധം പേറി കാറ്റുവീശുമ്പോൾ
പെറ്റുപെരുകുന്നുവോ മൗനാത്മീകങ്ങൾ...
കടൽച്ചൂരിലൊരുകൊടുങ്കാറ്റുഗർഭംധരിക്കുകിൽ
തകരാനിനിയെത്രകോട്ടകൊത്തളങ്ങൾ....
കടപുഴകാനിനിയെത്ര മരങ്ങൾ...
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
