സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ യുഎഇയില്‍ കര്‍ശന നിയന്ത്രണം

ആറ് മാസം വരെ താല്‍ക്കാലികമായി അടച്ചിടും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. നിയമലംഘനത്തിന് കാരണമായ പോസ്റ്റ് സ്വയം നീക്കിയില്ലെങ്കില്‍ അതിനുള്ള ചെലവും ഈടാക്കും

author-image
Prana
New Update
social media

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ യുഎഇയില്‍ കര്‍ശന നിയന്ത്രണം; നിരോധിത ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാല്‍ തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ
രാജ്യത്തിന്റെ സഹിഷ്ണുതയ്ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 20 ലക്ഷം ദിര്‍ഹമായിരിക്കും പിഴ. രാജ്യത്തിന്റെ സംസ്‌കാരം,പാരമ്പര്യം,ആചാരങ്ങള്‍,മൂല്യങ്ങള്‍ എന്നിവ തെറ്റായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങള്‍ പാടില്ലെന്നാണ് നിര്‍ദേശം. വിദേശനയത്തെയും ദേശീയ സുരക്ഷയേയും കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.നിയമം ലംഘിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ ആറ് മാസം വരെ താല്‍ക്കാലികമായി അടച്ചിടും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. നിയമലംഘനത്തിന് കാരണമായ പോസ്റ്റ് സ്വയം നീക്കിയില്ലെങ്കില്‍ അതിനുള്ള ചെലവും ഈടാക്കും.