അൽ സലീൽ പാർക്കിൽ ഇനി കർശ്ശന നിയമങ്ങൾ; അനുമതിയില്ലാതെ പ്രവേശിച്ചാൽ 50 റിയാൽ പിഴ

സൗത്ത് അൽ ഷാർഖിയ ഗവർണറേറ്റിലെ പ്രശസ്തമായ അൽ സലീൽ നാച്ചുറൽ പാർക്കിൽ പരിസ്ഥിതി അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാർക്കിന്റെ നടത്തിപ്പും സംരക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-04 at 5.13.21 PM (1)

മസ്കത്ത്: ഒമാനിലെ പ്രകൃതി സൗന്ദര്യവും വന്യജീവി സമ്പത്തും സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൗത്ത് അൽ ഷാർഖിയ ഗവർണറേറ്റിലെ പ്രശസ്തമായ അൽ സലീൽ നാച്ചുറൽ പാർക്കിൽ പരിസ്ഥിതി അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാർക്കിന്റെ നടത്തിപ്പും സംരക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.

WhatsApp Image 2026-02-04 at 5.13.21 PM (2)

പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. പ്രധാന നിർദ്ദേശങ്ങൾ പരിസ്ഥിതി അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ പാർക്കിനുള്ളിൽ പ്രവേശിക്കുന്നത് നിയമലംഘനമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 50 ഒമാനി റിയാൽ പിഴ ഈടാക്കും. ക്യാമ്പിംഗ്, ഹൈക്കിംഗ്, പ്രൊഫഷണൽ ചിത്രീകരണം (Filming), ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവയ്ക്ക് മുൻകൂട്ടി അനുവാദം വാങ്ങിയിരിക്കണം.

WhatsApp Image 2026-02-04 at 5.13.21 PM (3)

വന്യജീവികളെ ശല്യം ചെയ്യുക, അനധികൃത വേട്ടയാടൽ, മരങ്ങളും ചെടികളും നശിപ്പിക്കുക തുടങ്ങിയ പ്രവൃത്തികൾക്ക് കർശനമായ വിലക്കുണ്ട്. അത് കൊണ്ട് ലക്ഷ്യമിടുന്നത് സുസ്ഥിര വിനോദസഞ്ചാരവും, അൽ കാമിൽ വൽ വാഫി വിലായത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിദത്ത പാർക്കിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതിനാണ് മുൻഗണന നൽകുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുതന്നെ ടൂറിസം മേഖലയെ സുസ്ഥിരമായി വളർത്തുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.

WhatsApp Image 2026-02-04 at 5.13.21 PM

"നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. പാർക്കിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ സന്ദർശകർ സഹകരിക്കണമെന്നു പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

റിപ്പോർട്ട്: ശാഫി എം.കെ.

industrial park