/kalakaumudi/media/media_files/2026/02/19/prem-1-2026-02-19-08-34-48.jpg)
കണ്ണൂര്‍: വേവ്‌സ് സാംസ്‌കാരിക ട്രസ്റ്റിന്റെ സുകുമാര്‍ അഴീക്കോട് പുരസ്‌കാരം നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രമുഖ നോവലിസ്റ്റ് പ്രേമന്‍ ഇല്ലത്തിനു നല്‍കി. കണ്ണൂര്‍ ജവാഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ കണ്ണൂര്‍ കോര്‍ പറേഷന്‍ മേയര്‍ ഇന്ദിര പി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
സുധിര്‍ പൂച്ചാലി നഗരത്തിന്റെ മാനിഫെസ്റ്റോ പരിചയപ്പെടുത്തി. കണ്ണൂര്‍ വേവ്‌സ് പ്രസിഡന്റ് കെ പി ശ്രീശന്‍ അധ്യക്ഷനാ യിരുന്നു.
മലയാളത്തിലെ മഹാ പ്രതിഭകള്‍ക്കു നല്‍കിവന്നിരുന്ന ഈ പുരസ്‌കാരം കേരളത്തിന് പുറത്തു നിന്നെഴുതുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത് അഭിനന്ദനാര്‍ഹമാണെന്നും സാഹിത്യ രചനയില്‍ ഏറെ പ്രാവീണ്യം തെളിയിച്ച പ്രേമന്‍ ഇല്ലത്തിനു അത് നല്‍കിയത് അര്‍ഹമായ തീരുമാനമാണെന്നും സ്പീക്കര്‍ പറഞ്ഞു.
മറുപടി പ്രസംഗത്തില്‍ പ്രേമന്‍ ഇല്ലത്ത് രചനകളുടെ സാഹചര്യങ്ങളും പ്രമേയ ങ്ങള്‍ വന്ന വഴികളും വിശദീകരിച്ചു. ബോംബെ എന്ന നഗരം ഇല്ലായിരുന്നെങ്കില്‍ താനൊരു എഴുത്തുകാരന്‍ ആവില്ലായിരുന്നെന്നു അദ്ദേഹം പറഞ്ഞു.
/filters:format(webp)/kalakaumudi/media/media_files/2026/02/19/prem-2-2026-02-19-08-35-14.jpg)
/filters:format(webp)/kalakaumudi/media/media_files/2026/02/19/prem-3-2026-02-19-08-35-32.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
