/kalakaumudi/media/media_files/2026/01/24/309864-2026-01-24-11-34-08.jpg)
കുവൈറ്റ് സിറ്റി: കേരള നിയമസഭയിൽ നടക്കാനിരിക്കുന്ന ലോക കേരള സഭയുടെ വരാനിരിക്കുന്ന സമ്മേളനത്തിലേക്ക് കുവൈറ്റിലെ പ്രവാസി വ്യവസായ സമൂഹത്തെ പ്രതിനിധീകരിച്ച് ഐ.ബി.പി.സി (Indian Business and Professional Council) സെക്രട്ടറി സുരേഷ് കെ.പി.യെ തിരഞ്ഞെടുത്തു. കുവൈറ്റിലെ മലയാളി ബിസിനസ് സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് ഈ ക്ഷണം വിലയിരുത്തപ്പെടുന്നത്.
/filters:format(webp)/kalakaumudi/media/media_files/2026/01/24/476385-2026-01-24-11-34-25.jpg)
വർഷങ്ങളായി പ്രവാസി വ്യവസായ മേഖലയിൽ അദ്ദേഹം നൽകി വരുന്ന ക്രിയാത്മകമായ ഇടപെടലുകളും നേതൃപാടവുമാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. വിദേശത്തുള്ള ബിസിനസ് പ്രൊഫഷണലുകളുടെ പ്രശ്നങ്ങളും ആശയങ്ങളും കൃത്യമായ രീതിയിൽ സർക്കാരിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഐ.ബി.പി.സി കുവൈറ്റ് വഹിക്കുന്ന സുപ്രധാന പങ്കിനുള്ള അംഗീകാരം കൂടിയാണിത്.
സുരേഷ് കെ.പി.ക്ക് ലഭിച്ച ഈ നേട്ടത്തിൽ ഐ.ബി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയും അംഗങ്ങളും അഭിനന്ദനങ്ങൾ അറിയിച്ചു. ലോക കേരള സഭയിൽ കുവൈറ്റിലെ പ്രവാസി ബിസിനസ് സമൂഹത്തിന്റെ ശബ്ദമായി മാറാൻ അദ്ദേഹത്തിന് സാധിക്കുമെന്നും, പ്രവാസികളുടെ താൽപ്പര്യങ്ങൾ സഭയിൽ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ഐ.ബി.പി.സി പ്രത്യാശ പ്രകടിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
